എറണാകുളം: ഡയാലിസിസ് ആവശ്യമുള്ള രോഗികള്‍ക്ക് സഹായവുമായി എറണാകുളം ജില്ലാപഞ്ചായത്ത് രംഗത്ത്. ഡയാലിസിസ് രോഗികള്‍ക്ക് ചികിത്സ സഹായ പദ്ധതിയാണ് ജില്ലാപഞ്ചായത്ത് രൂപവത്കരിച്ചത്. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തിയ പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ് നടത്തുന്ന രോഗിക്ക് ഒരു ഡയാലിസിസിന് 1000 രൂപ വീതം പ്രതിമാസം നാല് തവണത്തേക്ക് 4000 രൂപ ലഭിക്കും.
ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് കൈത്താങ്ങായി എറണാകുളം ജില്ല പഞ്ചായത്ത് - ഡയാലിസിസ്
പദ്ധതിയുടെ ആനുകൂല്യത്തിന് അപേക്ഷ അതത് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് നല്‍കേണ്ടത്.
![ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് കൈത്താങ്ങായി എറണാകുളം ജില്ല പഞ്ചായത്ത് Ernakulam District Panchayat to help dialysis patients Ernakulam District Panchayat dialysis patients dialysis Ernakulam ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് കൈത്താങ്ങായി എറണാകുളം ജില്ല പഞ്ചായത്ത് ഡയാലിസിസ് എറണാകുളം ജില്ല പഞ്ചായത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-09:10:32:1620402032-kl-ekm-ekm-disctrict-panchayat-7210295-07052021185352-0705f-1620393832-1066.jpg)
കൂടുതല്‍ വായിക്കുക……വൃക്ക രോഗികള്‍ക്ക് ആശ്വാസമായി ശിഹാബ് തങ്ങൾ ഡയാലിസിസ് ആൻഡ് റിസർച്ച് സെന്ററിന്റെ മൊബൈല്‍ ലാബ്
ഇത് പ്രകാരം ഒരു രോഗിക്ക് ചികിത്സ സഹായമായി വര്‍ഷം 48,000 രൂപക്കാണ് അര്‍ഹതയെന്ന് പദ്ധതി വിശദീകരിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ജില്ലയിലെ 82 ഗ്രാമപഞ്ചായത്തുകളിലായി സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. പദ്ധതിയുടെ ആനുകൂല്യത്തിന് അപേക്ഷ അതത് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് നല്‍കേണ്ടത്.