എറണാകുളം ഇനി 'നിപ'യില്ലാ ജില്ല - nipa free district
ചികിത്സയിലായിരുന്ന പറവൂര്‍ സ്വദേശിയായ യുവാവ് ആശുപത്രി വിട്ടതോടെ എറണാകുളത്തെ നിപ വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു
കൊച്ചി:ആരോഗ്യമന്ത്രി കെ കെ ശൈലജ എറണാകുളം ജില്ലയെ നിപ വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു. നിപ ബാധിച്ച് ചികിത്സയിലായിരുന്ന പറവൂര്‍ സ്വദേശിയായ യുവാവ് ആശുപത്രി വിട്ടതോടെയാണ് പ്രഖ്യാപനം. യുവാവിന്‍റെയും കുടുംബത്തിന്‍റെയും സന്തോഷത്തില്‍ പങ്കുചേരുന്നതായി മന്ത്രി പറഞ്ഞു. നിപ സമയത്ത് സേവനമനുഷ്ടിച്ച ആശുപത്രി ജീവനക്കാരേയും സഹായികളേയും മന്ത്രി പ്രത്യേകം അഭിനന്ദനിച്ചു. 53 ദിവസത്തെ ചികിത്സക്ക് ശേഷമാണ് പറവൂര്‍ സ്വദേശിയായ യുവാവ് ആശുപത്രി വിട്ടത്. യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്‌ടർമാർ അറിയിച്ചു. കഴിഞ്ഞ ജൂൺ നാലിനായിരുന്നു യുവാവിന് നിപ രോഗബാധ സ്ഥിരീകരിച്ചത്.