കേരളം

kerala

ETV Bharat / state

കാക്കനാട്  സ്വകാര്യ വ്യക്തി കയ്യേറിയ ഭൂമി കലക്ടര്‍ ഒഴിപ്പിച്ചു - ജില്ലാ കളക്ടര്‍

സ്വകാര്യ വ്യക്തി കയ്യേറിയ കാക്കനാട്ടെ 23 സെന്‍റ് സ്ഥലമാണ് കളക്ടര്‍ എസ് സുഹാസിന്‍റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്.

കാക്കനാട്  സ്വകാര്യ വ്യക്തി കൈകയേറിയ ഭൂമി കളക്‌ടർ ഒഴിപ്പിച്ചു

By

Published : Jun 29, 2019, 9:44 PM IST

എറണാകുളം: കാക്കനാട് സ്വകാര്യ വ്യക്തി കയ്യേറിയ സര്‍ക്കാര്‍ ഭൂമി ജില്ലാ കലക്ടര്‍ എസ് സുഹാസിന്‍റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു. കാക്കനാട് വില്ലേജ് ബ്ലോക്കിലെ 23 സെന്‍റ് സ്ഥലമാണ് സര്‍ക്കാര്‍ ഒഴിപ്പിച്ചത്. സര്‍ക്കാര്‍ ഭൂമി കയ്യേറ്റത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഡെപ്യൂട്ടി തഹസില്‍ദാര്‍ വി പദ്‌മജ, വില്ലേജ് ഓഫീസര്‍ കെ ജി സജേഷ്, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാരായ എം ആര്‍ വിമല്‍, പി കെ രാഹുല്‍ എന്നിവരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും കലക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

ABOUT THE AUTHOR

...view details