സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരവുമായി എറണാകുളം ജില്ലാ ഭരണകൂടം
എറണാകുളം നോർത്ത് അഴകിയ പറമ്പിലെ എ.കെ ഭാസ്‌കരൻ, കലൂർ ആസാദ് റോഡ് വൈലോപ്പിള്ളി വി.ബി ബാലകൃഷ്‌ണൻ എന്നിവരുടെ വീടുകളിലെത്തി ജില്ലാ കലക്‌ടർ എസ്. സുഹാസ് ധീരസേനാനികൾക്ക് പൊന്നാടയണിയിച്ചു.
എറണാകുളം ജില്ലാ ഭരണകൂടം
കൊച്ചി: ക്വിറ്റ് ഇന്ത്യ ദിനാചരണത്തിന്‍റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരം അർപ്പിച്ച് എറണാകുളം ജില്ലാ ഭരണകൂടം. എറണാകുളം നോർത്ത് അഴകിയ പറമ്പിലെ എ.കെ ഭാസ്‌കരൻ, കലൂർ ആസാദ് റോഡ് വൈലോപ്പിള്ളി വി.ബി ബാലകൃഷ്‌ണൻ എന്നിവരുടെ വീടുകളിലെത്തി ജില്ലാ കലക്‌ടർ എസ്. സുഹാസ് ധീരസേനാനികൾക്ക് പൊന്നാടയണിയിച്ചു. എ.കെ ഭാസ്‌കരനിൽ നിന്നും അനുഭവങ്ങൾ കൂടി ചോദിച്ചറിഞ്ഞാണ് കലക്‌ടർ മടങ്ങിയത്. കണയന്നൂർ തഹസിൽദാർ ബീന പി. ആനന്ദ്, ഡെപ്യൂട്ടി തഹസിൽദാർ സി. സോയ എന്നിവരും സന്നിഹിതരായി.