എറണാകുളം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി എറണാകുളം ജില്ലാ ഭരണകൂടം. സംസ്ഥാന സർക്കാരിന്‍റെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനമായ ബ്രേക്ക് ദ ചെയ്ൻ ക്യാമ്പയിനിൽ പങ്കാളിയായ ജില്ലാ കലക്ടർ എസ് സുഹാസ് കലക്ടറേറ്റിലേക്ക് പ്രവേശിച്ചത് കൈ സോപ്പുപയോഗിച്ചു കഴുകിയതിനു ശേഷമാണ്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി എറണാകുളം ജില്ലാ ഭരണകൂടം - Covid immunity work
ക്യാമ്പയിന്‍റെ ഭാഗമായി കലക്ടറേറ്റ് പ്രവേശന വാതിലിനു സമീപം പൊതുജനങ്ങൾക്കും ജീവനക്കാർക്കും കൈകൾ ശുചിയാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
![കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി എറണാകുളം ജില്ലാ ഭരണകൂടം Ernakulam district administration intensifies Covid immunity work കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി എറണാകുളം ജില്ലാ ഭരണകൂടം കോവിഡ് Covid immunity work എറണാകുളം ജില്ലാ ഭരണകൂടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6432841-806-6432841-1584371947252.jpg)
ക്യാമ്പയിന്‍റെ ഭാഗമായി കലക്ടറേറ്റ് പ്രവേശന വാതിലിനു സമീപം പൊതുജനങ്ങൾക്കും ജീവനക്കാർക്കും കൈകൾ ശുചിയാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ കൈകൾ ശുചിയാക്കിയതിനു ശേഷം മാത്രമേ ഓഫീസുകളിൽ പ്രവേശിക്കാവൂ. ജീവനക്കാരാണ് ഇതിനായുള്ള സൗകര്യം ഒരുക്കിയത്. കൈകൾ അണുവിമുക്തമാക്കി, വ്യക്തി ശുചിത്വം പാലിച്ച് കൊവിഡ് 19 വൈറസിന്‍റെ വ്യാപനം ഫലപ്രദമായി പ്രതിരോധിക്കുകയാണ് ബ്രേക്ക് ദ ചെയ്ൻ ക്യാമ്പയിനിന്‍റെ ലക്ഷ്യം. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.