എറണാകുളം:വാളയാറിൽ പെൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ പ്രതികളെ രക്ഷപ്പെടാൻ അനുവദിച്ചു എന്നാരോപിച്ച് സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധ ധർണ നടത്താൻ എറണാകുളം ഡിസിസി നേതൃയോഗ തീരുമാനം. നവംബർ അഞ്ചാം തീയതി എറണാകുളം രാജേന്ദ്ര മൈതാനിക്ക് സമീപമുള്ള ഗാന്ധി സ്ക്വയറിലാണ് പ്രതിഷേധം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ബിപിസിഎൽ സ്വകാര്യവൽക്കരിച്ച് 24 ശതമാനം സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ആറാം തീയതി കരിദിനം ആചരിക്കാനും തീരുമാനിച്ചു.
സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധ ധർണ നടത്താൻ എറണാകുളം ഡിസിസി - ernakulam latest news
വാളയാറിൽ പെൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ പ്രതികളെ രക്ഷപ്പെടാൻ അനുവദിച്ചു എന്നാരോപിച്ചാണ് പ്രതിഷേധ ധർണ
ഇരുപത്തിമൂന്നാം തീയതി തൃപ്പൂണിത്തുറ പേട്ട ജംഗ്ഷനിൽ നിന്ന് ബിപിസിഎല്ലിലേക്ക് ലോങ്ങ് മാർച്ച് നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. ആർ.സി.ഇ.പി കരാറിനെതിരെ കർഷക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ കാർഷിക സെമിനാർ സംഘടിപ്പിക്കുവാനും ഇന്നു ചേർന്ന യോഗത്തിൽ തീരുമാനമായി. എഐസിസി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഡിസിസി പ്രസിഡൻ്റ് ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. കോൺഗ്രസ് നേതാക്കളായ കെ ബാബു, എൻ വേണുഗോപാൽ, ഡൊമിനിക് പ്രസേൻറ്റേഷൻ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.