എറണാകുളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വൈകുന്നേരം അഞ്ച് മണി വരെയാണ് സരിത്തിന്‍റെ കസ്റ്റഡി കാലാവധി. ഇതേ തുടർന്ന് പരമാവധി വിവരങ്ങൾ സരിത്തിൽ നിന്നും ശേഖരിക്കാനുള്ള കസ്റ്റംസിന്‍റെ ചോദ്യം ചെയ്യൽ തുടരുകയാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി ശിവശങ്കറിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രധാനമായും ഇന്നത്തെ ചോദ്യം ചെയ്യൽ നടക്കുന്നത്. ഇരുവരും തമ്മിൽ 14 തവണയാണ് ഫോണിൽ ബന്ധപ്പെട്ടത്. കസ്റ്റംസ് പ്രിവന്‍റീവ് കമ്മിഷണർ സുമിത് കുമാറിന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ തുടരുന്നത്. ഇതിന് ശേഷം കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയിലാണ് സരിത്തിനെ ഹാജരാക്കുക.
സരിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; സ്വർണക്കടത്ത് കേസില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു
വൈകുന്നേരം അഞ്ച് മണി വരെയാണ് സരിത്തിന്‍റെ കസ്റ്റഡി കാലാവധി. ഇതിനെ തുടർന്ന് പരമാവധി വിവരങ്ങൾ സരിത്തിൽ നിന്നും ശേഖരിക്കാനുള്ള കസ്റ്റംസിന്‍റെ ചോദ്യം ചെയ്യൽ തുടരുകയാണ്
സരിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; സ്വർണക്കടത്ത് കേസില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു
അതേസമയം, സ്വർണക്കടത്ത് കേസിൽ മൂന്ന് പേരുടെ അറസ്റ്റ് കൂടി കസ്റ്റംസ് രേഖപ്പെടുത്തി. മൂവാറ്റുപുഴ സ്വദേശി ജമാൽ, മലപ്പുറം സ്വദേശികളായ ഷാഫി, അംജദ് അലി എന്നിവരെയും കോടതിയിൽ ഹാജരാക്കും. നാലാം പ്രതി റമീസിൽ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചത്. മലപ്പുറം വേങ്ങര സ്വദേശിയായ മറ്റൊരാളെ കൂടി കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്ന കൊച്ചിയിലെ കസ്റ്റംസ് കാര്യാലയത്തിന്‍റെ സുരക്ഷയ്ക്കായി സിആർപിഎഫിനെ വിന്യസിച്ചു.