കേരളം

kerala

ETV Bharat / state

ജാഗ്രതയോടെ എറണാകുളം; കൊവിഡ് നിയമലംഘനങ്ങൾക്ക് കർശന നടപടിയെന്ന് മന്ത്രി സുനില്‍ കുമാർ

മാസ്‌ക് ധരിക്കാത്ത ആളുകൾക്കെതിരെയും വ്യാപാര സ്ഥാപനങ്ങളിൽ കൂട്ടം കൂടുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. ജില്ലയിലെ സ്ഥിതി നിലവിൽ നിയന്ത്രണ വിധേയമാണെന്നും പക്ഷെ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം കൊവിഡ് വാർത്തകൾ  കൊച്ചി കൊവിഡ് പ്രതിരോധം  മന്ത്രി വി എസ് സുനില്‍ കുമാർ  എറണാകുളം കൊവിഡ് വാർത്തകൾ  ernakulam covid updates  kochi covid prevention activities  minister v s sunil kumar statement
ജാഗ്രതയോടെ എറണാകുളം; കൊവിഡ് നിയമലംഘനങ്ങൾക്ക് കർശന നടപടിയെന്ന് മന്ത്രി സുനില്‍ കുമാർ

By

Published : Jul 2, 2020, 9:27 PM IST

എറണാകുളം: ജില്ലയിലെ കൊവിഡ് നിയമലംഘനങ്ങൾ പരിശോധിക്കാൻ നിർദേശം നല്‍കിയതായി മന്ത്രി വി.എസ് സുനില്‍കുമാർ. ഇതിന്‍റെ ഭാഗമായി പൊലീസ് പരിശോധന ശക്തമാക്കും. മാസ്‌ക് ധരിക്കാത്ത ആളുകൾക്കെതിരെയും വ്യാപാര സ്ഥാപനങ്ങളിൽ കൂട്ടം കൂടുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. ജില്ലയിലെ സ്ഥിതി നിലവിൽ നിയന്ത്രണ വിധേയമാണെന്നും പക്ഷെ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. ആദ്യ പരിഗണന കൊവിഡ് പ്രതിരോധത്തിന് ആയിരിക്കും. കൊച്ചി നഗരത്തിൽ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള വ്യാപനത്തെ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നത്. കൊവിഡ് ബോധവത്ക്കരണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും മന്ത്രി നിർദേശം നൽകി.

ജാഗ്രതയോടെ എറണാകുളം; കൊവിഡ് നിയമലംഘനങ്ങൾക്ക് കർശന നടപടിയെന്ന് മന്ത്രി സുനില്‍ കുമാർ

അതേസമയം, എറണാകുളം ജില്ലയിൽ ഇന്ന് ഒൻപത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആശുപത്രികളിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 189 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച 66 വയസുള്ള തോപ്പുംപടി സ്വദേശിയുടെ വ്യാപാരസ്ഥാപനത്തിൽ ജോലിക്കാരായ 39, 20 വയസുള്ള പശ്ചിമബംഗാൾ സ്വദേശികൾ, 38 വയസുള്ള തമിഴ്നാട് സ്വദേശിയും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. കർണാടകയിൽ നിന്നെത്തിയ കോതമംഗലം സ്വദേശിക്കും, വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ അഞ്ചു പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details