കൊച്ചി: പാറമടകളിൽ അനുവദിച്ചതിലുമധികം ഖനനം നടത്തുന്നത് തടയാൻ ജില്ലാ കലക്ടർ എസ്.സുഹാസ് ജില്ലയിൽ പ്രത്യേക സംഘം രൂപീകരിച്ചു. ഫോർട്ട് കൊച്ചി, മൂവാറ്റുപുഴ റവന്യൂ ഡിവിഷനുകൾക്കു കീഴിലുള്ള വില്ലേജുകളിലെ പാറമടകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനായി രണ്ട് സംഘങ്ങളാണ് രൂപീകരിച്ചത്. സർക്കാർ ഭൂമിയിലും സ്വകാര്യ ഭൂമിയിലുമുള്ള പാറമടകൾ നിരീക്ഷിക്കും.
അനധികൃത ഘനനം തടയാൻ പ്രത്യേക സംഘം രൂപീകരിച്ച് എറണാകുളം കലക്ടര്‍ - ജില്ലാ കളക്ടർ എസ്.സുഹാസ് വാർത്തകൾ
സർക്കാർ ഭൂമിയിലും സ്വകാര്യ ഭൂമിയിലുമുള്ള പാറമടകൾ നിരീക്ഷിക്കും
അനധികൃത ഘനനം തടയാൻ സ്ക്വാഡ് രൂപീകരിച്ച് എറുണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ്
ഫോർട്ട് കൊച്ചി സബ് കലക്ടറും മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസറുമാണ് ബന്ധപ്പെട്ട സംഘത്തെ നിയന്ത്രിക്കുക. പൊലീസ്, ഫയർ ഫോഴ്സ്, വനം, മൈനിങ് & ജിയോളജി, പൊലൂഷന്‍ കൺട്രോൾ ബോർഡ് അധികൃതരും ബന്ധപ്പെട്ട തഹസിൽദാർമാരുമാണ് സംഘങ്ങളിലെ അംഗങ്ങൾ.
സംഘ തലവന്മാര്‍ ബന്ധപ്പെട്ട ഡിവിഷനുകളിലെ താലൂക്കുകളിൽ ഈ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംഘം രൂപീകരിക്കും. ആഴ്ചയിൽ രണ്ടു തവണ പാറമടകൾ പരിശോധിച്ച് സംഘം ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.