എറണാകുളം:അറവുശാല നടത്തുന്ന കന്നുകാലി മോഷ്‌ടാവ് പിടിയിൽ. അശോകപുരം കൊടികുത്തുമല പുത്തൻപുരയിൽ ഷമീറാണ് (37) ആലുവ പൊലീസിന്‍റെ പിടിയിലായത്. ഇയാളും ഒരു കൗമാരക്കാരനും ചേർന്നാണ് കന്നുകാലികളെ മോഷ്‌ടിച്ചത്.
പകല്‍ കണ്ടുവയ്‌ക്കും രാത്രി കൗമാരക്കാരനൊപ്പം കവര്‍ച്ച; ഇറച്ചി കടക്കാരനായ കന്നുകാലി മോഷ്‌ടാവ് പിടിയിൽ - എറണാകുളം അശോകപുരത്ത് കന്നുകാലി മോഷ്‌ടാവ് പിടിയിൽ
എട്ട് കന്നുകാലികളെ മോഷ്‌ടിച്ച ഇയാൾ അഞ്ചെണ്ണത്തിനെ കശാപ്പ് ചെയ്‌ത് വിൽപന നടത്തിയതായി പൊലീസ് പറയുന്നു
ആലുവ, കളമശേരി ഭാഗങ്ങളിൽ നിന്നും എട്ട് കന്നുകാലികളെ മോഷ്‌ടിച്ച ഇയാൾ അഞ്ചെണ്ണത്തിനെ കശാപ്പ് ചെയ്‌ത് വിൽപന നടത്തി. പകൽ കന്നുകാലികളെ കണ്ടുവച്ച് രാത്രി ഒരു മണിയോടെ സ്വന്തം ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയാണ് പതിവ്. പുലർച്ചെ തന്നെ കശാപ്പ് ചെയ്യും.
കന്നുകാലികളെ കാണാതാകുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് റൂറൽ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയത്. പുതിയ കവര്‍ച്ചയ്‌ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇൻസ്പെക്‌ടര്‍ എൽ അനിൽകുമാർ, എസ്.ഐ എം.എസ്.ഷെറി, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എ.എം.ഷാനിഫ് തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.