എറണാകുളം: പറവൂരില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒന്നാം പ്രതി അറസ്‌റ്റില്‍. സ്വകാര്യ ബസ് ഡ്രൈവര്‍ ചേറായി സ്വദേശി ടിന്‍റു ആണ് പിടിയിലായത്. വാഹനത്തിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ആക്രമണത്തിലേക്ക് എത്തിയത്.
കൊച്ചിയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍
വാഹനത്തിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനൊടിവിലാണ് കോഴിക്കോട് - വൈറ്റില റൂട്ടിലോടുന്ന നർമദ ബസ് ഡ്രൈവര്‍ ടിന്‍റു ഫോര്‍ട്ട് കൊച്ചി സ്വദേശിയായ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചത്. സംഭവ സമയത്ത് കാറിലുണ്ടായിരുന്ന യുവാവിന്‍റെ പിതാവ് മകനെ ആക്രമിക്കുന്നത് കണ്ട് കുഴഞ്ഞ് വീണ് മരിച്ചിരുന്നു.
വ്യാഴാഴ്‌ച (18-08-2022) രാത്രിയോടെയാണ് സംഭവം. കാറിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയാണ് കാറിലുണ്ടായിരുന്ന ഫോർട്ട്കൊച്ചി ചുള്ളിക്കൽ സ്വദേശി ഫര്‍ഹാന്‍ എന്ന യുവാവും ബസ് ജീവനക്കാരനും തമ്മില്‍ തര്‍ക്കമുണ്ടായത്. കോഴിക്കോട് - വൈറ്റില റൂട്ടിലോടുന്ന നർമദ ബസ് ഓവർടേക്ക് ചെയ്‌തപ്പോൾ കാറിന്‍റെ കണ്ണാടിയിൽ തട്ടിയെന്നാണു ഫർഹാൻ ആരോപിക്കുന്നത്. തുടർന്ന് ഫർഹാൻ ബസിനു മുന്നിൽ കാർ നിർത്തിയിട്ട് ബസ് തടഞ്ഞു ചോദ്യം ചെയ്‌തു. ഇതിനിടെ ബസ് ജീവനക്കാരൻ കത്തി ഉപയോഗിച്ച് കുത്താൻ ശ്രമിച്ചത് തടഞ്ഞ ഫർഹാന്‍റെ കൈ മുറിഞ്ഞിരുന്നു.
ഇതേ തുടര്‍ന്ന് സംഭവസമയം കാറിലുണ്ടായിരുന്ന യുവാവിന്‍റെ പിതാവ് ഫസലുദ്ധീന്‍ (54) ഇതു കണ്ട് കുഴഞ്ഞുവീണ് മരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ബസ് ജീവനക്കാരിൽ ഒരാളെയാണ് പൊലീസ് പിടികൂടിയത്.