കേരളം

kerala

ETV Bharat / state

പെരുമ്പാവൂർ വാഹന അപകടത്തിൽ യുവാവ് മരിച്ചു - kochi

മൂവാറ്റുപുഴ പേട്ട കളരിക്കുടിതാഴത്ത് വീട്ടിൽ ഹാറൂണിന്‍റെ മകൻ ഹസർ ഹാറൂൺ ആണ് മരിച്ചത്

എറണാകുളം  പെരുമ്പാവൂർ  യുവാവ് മരണപ്പെട്ടു  മൂവാറ്റുപുഴ  ernakulam  kochi  muvattupuzha
പെരുമ്പാവൂർ വാഹന അപകടത്തിൽ യുവാവ് മരണപ്പെട്ടു

By

Published : May 21, 2020, 6:20 PM IST

എറണാകുളം: പെരുമ്പാവൂർ എം.സി.റോഡിൽ പുല്ലുവഴിക്ക് സമീപം ഉണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു. മൂവാറ്റുപുഴ പേട്ട കളരിക്കുടിതാഴത്ത് വീട്ടിൽ ഹാറൂണിന്‍റെ മകൻ ഹസർ ഹാറൂൺ ആണ് മരിച്ചത്. ഇലക്‌ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്ന ഹസർ മുവാറ്റുപുഴയിൽ നിന്നും പെരുമ്പാവൂരിലേയ്ക്ക് വരുന്ന വഴിയ്ക്കായിരുന്നു അപകടം. ബൈക്കിൽ വരും വഴി ലോറിയെ മറികടക്കാൻ ശ്രമിക്കവേ ബൈക്കിന്‍റെ ഹാൻഡിൽ ഉടക്കിയാണ് അപകടമുണ്ടായത്. റോഡിൽ തെറിച്ചുവീണ ഹസറിന് തലയ്ക്കും, കൈകൾക്കും പരിക്കേറ്റു. ഉടൻ പരിസരവാസികളും ലോറി ഡ്രൈവറും ചേർന്ന് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ABOUT THE AUTHOR

...view details