കേരളം

kerala

ETV Bharat / state

തടിലോറിയിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക് - accident

പെരുമാനി സ്വദേശിയും ബിൽഡിംഗ് കോൺട്രാക്ടറുമായ  എൽദോ ജോസ് (53), തൊഴിലാളിയായ മൂർഷിദാബാദ് സ്വദേശി സ്വാതിൻ മണ്ഡൽ (22) എന്നിവരാണ് മരിച്ചത്

ernakulam accident , 3 died  തടിലോറിയിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു  റോഡപകടം  accident  അപകടത്തിൽ മരണം
തടിലോറിയിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്

By

Published : Jan 23, 2020, 1:58 PM IST

എറണാകുളം:പെരുമ്പാവൂർ കീഴില്ലത്ത് എംസി റോഡിൽ നിർത്തിയിട്ടിരുന്ന തടിലോറിയിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. പെരുമാനി സ്വദേശിയും ബിൽഡിംഗ് കോൺട്രാക്ടറുമായ എൽദോ ജോസ് (53), തൊഴിലാളിയായ മൂർഷിദാബാദ് സ്വദേശി സ്വാതിൻ മണ്ഡൽ (22) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈവറായ കുറ്റിപ്പാടം സ്വദേശി അഫ്സല്‍, ചേരാനല്ലൂർ സ്വദേശി ഷാജന്‍, സാൻജോ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. തിരുവല്ലയിലെ ജോലി സ്ഥലത്ത് നിന്നും മടങ്ങി വരവെ ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ABOUT THE AUTHOR

...view details