കേരളം

kerala

ETV Bharat / state

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ സമൂഹം ഉണരണം: ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ - എറണാകുളം പോക്‌സോ കോടതി

ശിശു സൗഹൃദമായി നവീകരിച്ച എറണാകുളം പോക്‌സോ കോടതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

eranakulam pocso court inauguration  eranakulam pocso court  pocso court  pocso cases in kerala  കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ  എറണാകുളം പോക്‌സോ കോടതി  ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ്
കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ സമൂഹം ഉണരണം : ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ

By

Published : Jun 24, 2022, 5:59 PM IST

എറണാകുളം:കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ സമൂഹം ഉണരണമെന്ന് കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ. ശിശു സൗഹൃദമായി നവീകരിച്ച എറണാകുളം പോക്‌സോ കോടതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിക്രമങ്ങൾക്കെതിരെ ഓരോരുത്തരുടെയും ഭാഗത്തുനിന്ന് ജാഗ്രത ആവശ്യമാണെന്നും പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

ശിശു സൗഹൃദമായി നവീകരിച്ച് എറണാകുളം പോക്‌സോ കോടതി

കൂടുതല്‍ പോക്സോ കോടതികളും അനുബന്ധ സൗകര്യങ്ങളും ഉണ്ടാകുമ്പോള്‍, അതിനു മറ്റൊരു വശം കൂടിയുണ്ട്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതുമൂലമാണ് ഈ സൗകര്യങ്ങള്‍ ഒരുക്കേണ്ടി വരുന്നത്. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷകള്‍ ഉണ്ടായിട്ടും സമൂഹത്തിന് അതൊരു പാഠമായി മാറുന്നുണ്ടോ എന്നും ആലോചിക്കണം.

പല പോക്സോ കേസുകളും പരിശോധിച്ചാല്‍ അപരിചിതര്‍ അല്ല കുറ്റക്കാര്‍. രക്ഷിതാക്കളും സഹോദരങ്ങളും ബന്ധുക്കളും അയല്‍ക്കാരും അധ്യാപകരുമൊക്കെയാണ് കുട്ടികള്‍ക്കെതിരെ അതിക്രമം നടത്തുന്നത്. ഒന്നര കൊല്ലമായി താന്‍ എടുക്കുന്ന കേസുകളില്‍ എല്ലാ രണ്ടാമത്തെ കേസും പോക്‌സോ ആണെന്നും അദ്ദേഹം പറഞ്ഞു.

ഇരകളാക്കപ്പെടുന്ന കുട്ടികള്‍ക്ക് പരിഭ്രമവും ഭയവുമില്ലാതെ മൊഴി നല്‍കുന്നതിനും കാര്യങ്ങള്‍ ധരിപ്പിക്കുന്നതിനും സൗഹൃദാന്തരീക്ഷമുള്ള സൗകര്യം വേണമെന്നതില്‍ തര്‍ക്കമില്ലെന്നും ജസ്റ്റിസ് പറഞ്ഞു. ജില്ല കോടതി സമുച്ചയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വീണ ജോർജ് മുഖ്യാതിഥിയായിരുന്നു. എറണാകുളം ശിശു സൗഹൃദ പോക്സോ കോടതി രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.

പ്രതികളെ വീണ്ടും നേരില്‍ കാണുന്ന അവസ്ഥ ഒഴിവാക്കപ്പെടുന്ന തരത്തിലുള്ള ശിശു സൗഹൃദ മുറികള്‍ ഉള്‍പ്പെടുത്തിയാണ് എറണാകുളം പോക്സോ കോടതി ഒരുക്കിയിരിക്കുന്നത്. പോക്സോ കോടതികള്‍ ശിശു സൗഹൃദമാക്കപ്പെടുന്നതിന്‍റെ രാജ്യത്തെ തന്നെ എറ്റവും വലിയ ഉദാഹരണമാണ് എറണാകുളത്ത് സാക്ഷാത്ക്കരിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. പ്രിൻസിപ്പൽ ഡിസ്ട്രിക്‌ട് ആന്‍റ് സെഷൻസ് ജഡ്‌ജി ഹണി എം. വർഗീസിന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഡീഷണൽ ഡിസ്ട്രിക്‌ട് ആന്‍റ് സെഷൻസ് ജഡ്‌ജി കെ.സോമൻ, വനിത ശിശു വികസന വകുപ്പ് ഡയറക്‌ടർ ജി. പ്രിയങ്ക തുടങ്ങിയവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details