കേരളം

kerala

ETV Bharat / state

'എന്‍റെ ക്ലീന്‍ എറണാകുളം' പദ്ധതിക്ക് തുടക്കമായി - s suhas ias

മാലിന്യം നീക്കുന്നതിലെ വെല്ലുവിളികൾ മനസ്സിലാക്കാനും പരിസര ശുചിത്വത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.

എന്‍റെ ക്ലീന്‍ എറണാകുളം പദ്ധതിയ്ക്ക് തുടക്കമായി

By

Published : Jul 13, 2019, 7:21 PM IST

കൊച്ചി: എറണാകുളം ജില്ലയെ മാലിന്യമുക്തമാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാഭരണകൂടം നടപ്പിലാക്കുന്ന 'എന്‍റെ ക്ലീന്‍ എറണാകുളം' പദ്ധതിക്ക് തുടക്കമായി. ജില്ലാ കലക്‌ടര്‍ എസ് സുഹാസ് പദ്ധതി ഉദ്ഘാടനം ചെയ്‌തു. അൻവർ സാദത്ത് എംഎൽഎയും ശുചീകരണ യജ്ഞത്തിന് തുടക്കം കുറിക്കുന്ന ചടങ്ങിൽ പങ്കെടുത്തു. മുട്ടം മെട്രോ സ്‌റ്റേഷന്‍ മുതല്‍ അമ്പാട്ടുകാവ് വരെയുള്ള ഒരു കിലോമീറ്റര്‍ ദേശീയപാതയോരമാണ് കലക്‌ടറുടെ നേതൃത്വത്തിൽ ശുചീകരിച്ചത്. ശുചീകരണത്തിനായി കയ്യുറകളും മാസ്ക്കുകളും വിതരണം ചെയ്തു.

കളമശേരി പോളിടെക്‌നിക് കോളജ്, എസ്‌സിഎംഎസ് കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള 208 നാഷണല്‍ സര്‍വീസ് സ്‌കീം വളന്‍റിയര്‍മാർ, 65 അന്‍പൊട് കൊച്ചി വളന്‍റിയര്‍മാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. പാതയോരത്ത് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ തള്ളരുതെന്ന് വ്യാപാരികളോട് കലക്‌ടർ അഭ്യർഥിച്ചു. മാലിന്യ നിർമ്മാർജനത്തിന് പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന പദ്ധതിയാണിതെന്നും ഈ അനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും കലക്‌ടർ പറഞ്ഞു. ഓരോ 15 ദിവസം കൂടുമ്പോഴും ഇത്തരം ശുചീകരണ യജ്ഞം സംഘടിപ്പിക്കും. മാലിന്യം നീക്കുന്നതിലെ വെല്ലുവിളികൾ മനസ്സിലാക്കാനും പരിസര ശുചിത്വത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നല്‍കാനുമാണ് പരിപാടി സംഘടിപ്പിച്ചത്. എല്ലാവരുടെയും കൂട്ടായ സഹകരണം വേണമെന്നും കലക്ടര്‍ എസ് സുഹാസ് അഭ്യർഥിച്ചു. ശുചീകരണത്തിൽ പങ്കാളികളായവർക്ക് എന്‍റെ ക്ലീൻ എറണാകുളം സന്ദേശം പതിച്ച ടീഷർട്ടും തൊപ്പിയും നൽകി.

ABOUT THE AUTHOR

...view details