കേരളം

kerala

ETV Bharat / state

'അറിയാവുന്നവര്‍ക്ക് തെളിവുനല്‍കാം' ; കേന്ദ്ര ഏജൻസികൾക്കെതിരായ പരാതിയില്‍ നടപടി തുടങ്ങി കമ്മിഷൻ - Judicial Commission

വിഷയത്തെ കുറിച്ച് അറിവുള്ളവർക്ക് തെളിവ് നൽകാമെന്ന് വ്യക്തമാക്കി കമ്മിഷൻ വിജ്ഞാപനമിറക്കി.

കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള ആരോപണം  കേന്ദ്ര ഏജൻസികൾക്കെതിരെ ആരോപണം  കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം  കേന്ദ്ര ഏജൻസികൾ  ജുഡീഷ്യൽ കമ്മിഷൻ  enquiry against central agency  central agency  Judicial Commission  central agency
കേന്ദ്ര ഏജൻസികൾക്കെതിരെ ആരോപണം

By

Published : Jun 11, 2021, 1:23 PM IST

എറണാകുളം: കേന്ദ്ര ഏജൻസികൾക്കെതിരായ ആരോപണം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിശ്ചയിച്ച ജുഡീഷ്യൽ കമ്മിഷൻ നടപടികൾ ആരംഭിച്ചു. വിഷയത്തെ കുറിച്ച് അറിവുള്ളവർക്ക് തെളിവ് നൽകാമെന്ന് വ്യക്തമാക്കി കമ്മിഷൻ വിജ്ഞാപനം ഇറക്കി.

അന്വേഷണത്തിന്‍റെ പ്രാരംഭ നടപടി

പതിനാലാം നിയമസഭയുടെ പ്രവർത്തന കാലയളവിൽ കള്ളപ്പണക്കേസ് അന്വേഷണത്തിന്‍റെ മറവിൽ മുഖ്യമന്ത്രിക്കെതിരെയും മന്ത്രിമാർക്കെതിരെയും പ്രമുഖ രാഷ്‌ട്രീയ നേതാക്കൾക്കെതിരെയും വ്യാജ തെളിവുണ്ടാക്കാൻ ശ്രമിച്ചെന്നായിരുന്നു കേന്ദ്ര ഏജൻസികൾക്കെതിരായ പ്രധാന ആരോപണം.

ഇക്കാര്യം അന്വേഷിക്കാൻ ജസ്‌റ്റിസ് വി.കെ മോഹനനെ ജുഡീഷ്യൽ കമ്മിഷനായി സർക്കാർ നിയമിച്ചിരുന്നു. അന്വേഷണത്തിന്‍റെ പ്രാരംഭ നടപടി എന്ന നിലയിലാണ് കമ്മിഷൻ തെളിവ് ശേഖരണത്തിനായുള്ള നടപടികൾ ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായാണ് കമ്മിഷൻ പത്രപ്പരസ്യം വഴി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.

വിശദമായ അന്വേഷണം

കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരോട് ഇ ഡി - കസ്‌റ്റംസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് പുറത്തു വന്ന സ്വപ്‌നയുടെ ശബ്‌ദരേഖ, സന്ദീപ് നായർ ജഡ്‌ജിക്ക് അയച്ച കത്തിന്‍റെ ഉള്ളടക്കം, അതിലേക്ക് നയിച്ച സാഹചര്യം തുടങ്ങിയ കാര്യങ്ങൾ വിശദമായി അന്വേഷിക്കുമെന്ന് കമ്മിഷൻ വ്യക്തമാക്കി.

Also Read:സ്വര്‍ണക്കടത്ത് : മുഹമ്മദ് മൻസൂറിനെ എൻഐഎ കസ്റ്റഡിയില്‍ വിട്ടു

അന്വേഷണ വിഷയങ്ങളിൽ അറിവുള്ളവരും ഫലപ്രദമായ തെളിവുനൽകാൻ കഴിയുന്നവരും കക്ഷി ചേരാൻ ആഗ്രഹിക്കുന്നവരും വിശദാംശങ്ങൾ സഹിതം ഈ മാസം 26ന് വൈകിട്ട് അഞ്ച് മണിക്കകം കമ്മിഷൻ സെക്രട്ടറിയെ അറിയിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

കമ്മിഷന് ലഭിക്കുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ വിസ്‌തരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയ ശേഷമായിരിക്കും തുടർ നടപടികൾ ആരംഭിക്കുക. ആറ് മാസമാണ് ജുഡീഷ്യൽ കമ്മിഷന്‍റെ കാലാവധി.

ABOUT THE AUTHOR

...view details