എറണാകുളം: സ്വർണം കടത്തിയ നയതന്ത്ര ബാഗേജ് വിട്ടു നൽകാൻ ഇടപെട്ടുവെന്ന് ശിവശങ്കർ സമ്മതിച്ചതായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. ശിവശങ്കറിന് നൽകിയ അറസ്റ്റ് മെമ്മോയിലാണ് വിവരങ്ങൾ ഇ.ഡി വ്യക്തമാക്കുന്നത്.
സ്വർണക്കടത്തിന് ശിവശങ്കർ ഒത്താശ ചെയ്‌തതായി ഇ.ഡി; അറസ്റ്റ് മെമ്മോ പുറത്ത് - ഇ.ഡി അറസ്റ്റ് മെമ്മോ
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‍റെ സാമ്പത്തിക ഇടപാടുകളിൽ ഇടപ്പെട്ടതിനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും തെളിവുണ്ടെന്നും അറസ്റ്റ് മെമ്മോയിൽ ഇ.ഡി വ്യക്തമാക്കുന്നു.
ബാഗേജ് വിട്ടു നൽകാൻ കസ്റ്റംസിനെ വിളിച്ചുവെന്നും കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥനെയാണ് ശിവശങ്കർ വിളിച്ചതെന്നും മെമ്മോയിൽ പറയുന്നു. ഒക്ടോബർ 15ന് നടന്ന ചോദ്യം ചെയ്യലിൽ ശിവശങ്കർ ഇക്കാര്യം സമ്മതിച്ചതായും എൻഫോഴ്സ്മെന്‍റ് സൂചിപ്പിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‍റെ സാമ്പത്തിക ഇടപാടുകളിൽ ഇടപ്പെട്ടതിനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും തെളിവുണ്ട്. ചോദ്യം ചെയ്യലിൽ സഹകരിക്കാത്തതിനാൽ അറസ്റ്റ് ചെയ്യുകയാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും എൻഫോഴ്‌മെന്‍റ് വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അറസ്റ്റു ചെയ്യുകയാണെന്നും മെമ്മോയിൽ പറയുന്നു.