കൊച്ചി: മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്തു. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ രഹസ്യ ചോദ്യം ചെയ്യൽ നടന്നത്. രാവിലെ പത്ത് മണിക്ക് കൊച്ചി ഓഫിസിൽ നടന്ന ചോദ്യം ചെയ്യൽ പന്ത്രണ്ടരയോടെ പൂർത്തിയായെന്നാണ് വിവരം. മൊഴിയെടുക്കൽ ഇ.ഡി സ്ഥിരീകരിക്കാൻ തയ്യാറായത് വൈകിട്ടോടെയാണ്. മാധ്യമങ്ങളെ അറിയിക്കാതെ അതീവ രഹസ്യമായാണ് ഇ.ഡി മന്ത്രിയെ വിളിപ്പിച്ചത്. ചോദ്യം ചെയ്‌ത വിവരം സ്ഥിരീകരിക്കാൻ മന്ത്രിയോ കൊച്ചിയിലെ ഇ.ഡി ഉദ്യോഗസ്ഥരോ ആദ്യം തയ്യാറായില്ല. വിദേശത്ത് നിന്ന് നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങൾ എത്തിയ സംഭവം, സ്വപ്‌ന സുരേഷുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് ചോദ്യം ചെയ്യൽ നടന്നതായാണ് സൂചന.
മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്‌ത് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് - കെ.ടി ജലീൽ ഇഡി
എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്
18:51 September 11
മാധ്യമങ്ങളെ അറിയിക്കാതെ അതീവ രഹസ്യമായാണ് രാവിലെ ചോദ്യം ചെയ്യൽ നടന്നത്
Last Updated : Sep 11, 2020, 8:53 PM IST