എറണാകുളം: മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം പരിഹരിക്കാൻ കൊച്ചിയിൽ നടത്തിയ മധ്യസ്ഥ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ഹൈക്കോടതി നിർദേശിച്ച മധ്യസ്ഥന്‍റെ സാന്നിധ്യത്തിൽ രണ്ടാം തവണയാണ് ചർച്ച നടത്തിയത്. മാനേജ്മെന്‍റും ട്രേഡ് യൂണിയനും വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതിനാലാണ് രണ്ടാം വട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞത്. പിരിച്ചുവിട്ട 167 തൊഴിലാളികളേയും തിരിച്ചെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ സിഐടിയു ഉറച്ചു നിന്നു. മികച്ച രീതിയിൽ കര്യങ്ങൾ എത്തിയിട്ടില്ലില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്‍റ് എളമരം കരീം പറഞ്ഞു.
മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം; മധ്യസ്ഥ ചർച്ച വീണ്ടും പരാജയപ്പെട്ടു - kochi
ഹൈക്കോടതി നിർദേശിച്ച മധ്യസ്ഥന്‍റെ സാന്നിധ്യത്തിൽ രണ്ടാം തവണയാണ് ചർച്ച നടത്തിയത്
![മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം; മധ്യസ്ഥ ചർച്ച വീണ്ടും പരാജയപ്പെട്ടു മുത്തൂറ്റ് ഫിനാൻസ് എറണാകുളം സിഐടിയു ലേബർ കമ്മീഷണറുടെ ഹൈക്കോടതി മധ്യസ്ഥന്‍റെ muthoot finance issue ernakulam kochi high court](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5780962-801-5780962-1579542358489.jpg)
കഴിഞ്ഞ ചർച്ചകളിൽ നിന്ന് വ്യത്യസ്ഥമായി പുതിയതായി ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് മാനേജ്മെന്‍റ് പ്രതിനിധികൾ വ്യക്തമാക്കി. ഹൈക്കോടതി മധ്യസ്ഥന്‍റെയും ലേബർ കമ്മീഷണറുടേയും നേതൃത്വത്തിൽ ഇരു വിഭാഗത്തെയും ഒരുമിച്ചിരുത്തിയും അല്ലാതെയുമാണ് ഇത്തവണ ചർച്ച നടത്തിയത്. ഈ മാസം 29ന് വീണ്ടും ചർച്ച നടത്താനാണ് തീരുമാനം. ചർച്ചയിൽ തീരുമാനമാകാത്തതിനാൽ സമരം കൂടുതൽ ശക്തമാക്കി മുന്നോട്ട് പോകാനാണ് തൊഴിലാളികളുടെ തീരുമാനം. എന്നാൽ സമരം തുടർന്നാൽ കൂടുതൽ ബ്രാഞ്ചുകൾ അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പാണ് മാനേജ്മെന്‍റ് നൽകുന്നത്.