എറണാകുളം: മുത്തൂറ്റ് ഫിനാൻസിൽ ജീവനക്കാരുടെ രണ്ടാം ഘട്ട സമരം തുടങ്ങി. തൊഴിലാളികളുന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുന്നത് വരെ സമരം തുടരുമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആന്ദൻ പറഞ്ഞു. കൊച്ചിയിൽ മുത്തൂറ്റ് ഫിനാൻസ് ഹെഡ് ഓഫീസിന് മുന്നിൽ തൊഴിലാളികളുടെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമര രംഗത്ത് ഉറച്ച് നിൽക്കുന്ന തൊഴിലാളികൾക്ക് ഒപ്പം നിൽക്കാൻ സമൂഹത്തിന് ബാധ്യതയുണ്ട്. ഒരു തൊഴിലാളി പ്രസ്ഥാനം സഹിക്കാവുന്നതിന്‍റെ പരാമാവധി മുത്തൂറ്റ് ഫിനാൻസിലെ സമരവുമായി ബന്ധപ്പെട്ട് സഹിച്ചു കഴിഞ്ഞു. തൊഴിലാളികൾ സമരം ചെയ്ത് നേടിയെടുത്ത അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിലാണ് മുത്തൂറ്റിലെ തൊഴിലാളികൾ. മൂത്തൂറ്റ് മാനേജ്മെന്‍റിന്‍റെ നിലപാട് നിഷേധാത്മകമാണ്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ആനത്തലവട്ടം ആനന്ദൻ വ്യക്തമാക്കി.
മുത്തൂറ്റ് ഫിനാന്‍സില്‍ ജീവനക്കാരുടെ രണ്ടാംഘട്ട സമരം - രണ്ടാംഘട്ട സമരം
മുത്തൂറ്റ് ഫിനാൻസിൽ ജീവനക്കാരുടെ രണ്ടാം ഘട്ട സമരം തുടങ്ങി. തൊഴിലാളികളുന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുന്നത് വരെ സമരം തുടരുമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആന്ദൻ സമരം ഉദാഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.
പിരിച്ചു വിട്ട 164 തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാണ് സി.ഐ.ടി.യു നേതൃത്വത്തിലുള്ള തൊഴിലാളി സംഘടന ആവശ്യപ്പെടുന്നത്. നേരത്തെ ഈ വിഷയത്തിൽ പ്രശ്നപരിഹാരത്തിനായി ഹൈക്കോടതി നിരീക്ഷകനെ നിയമിച്ചിരുന്നു. നിരീക്ഷകന്‍റെ സാന്നിധ്യത്തിൽ നിരവധി തവണ ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരമായില്ല. മാനേജ്മെന്‍റ് നിലപാട് കാരണമാണ് ചർച്ച പരാജയപ്പെട്ടതെന്നാണ് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നത്. മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളികളുടെ ഒന്നാം ഘട്ട സമരത്തിന്‍റെ ഭാഗമായി കേരളത്തിലെ മുത്തൂറ്റ് ഫിനാൻസ് സ്ഥാപനങ്ങൾ മാസങ്ങളോളം അടഞ്ഞുകിടന്നിരുന്നു.