എറണാകുളം: തലശേരിയിലെയും ഗുരുവായൂരിലെയും എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരായ ഹര്‍ജികളില്‍ ഹൈക്കോടതി ഇടപെടരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വിജ്ഞാപനം വന്നശേഷമുള്ള കോടതി ഇടപെടല്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് നടപടികളെ തടസപ്പെടുത്തും. ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമെ കോടതിക്ക് തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ സാധിക്കുകയുള്ളൂ. എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയിലാണ് കമ്മിഷന്‍ നിലപാട് വ്യക്തമാക്കിയത്.
സംഭവിച്ചത് സാങ്കേതികപ്പിഴവ് മാത്രമാണെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. സൂക്ഷ്മപരിശോധന സമയത്ത് റിട്ടേണിംഗ് ഓഫീസര്‍ക്ക് ഇക്കാര്യം സൂചിപ്പിക്കാമായിരുന്നുവെന്നും പിഴവുകള്‍ തിരുത്താന്‍ അവസരം തന്നില്ലെന്നും സ്ഥാനാര്‍ഥികള്‍ ചൂണ്ടിക്കാണിച്ചു. പിറവം, കൊണ്ടോട്ടി
മണ്ഡലങ്ങളിലെ ചില പത്രികകളില്‍ പിഴവ് തിരുത്താന്‍ സമയം അനുവദിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.