കൊച്ചി: സിപിഐ മാർച്ചിനിടെയുണ്ടായ പൊലീസ് ലാത്തച്ചാര്‍ജില്‍ എൽദോ എബ്രഹാം എംഎൽഎയുടെ കൈ ഒടിഞ്ഞുവെന്ന വാദം പൊളിയുന്നു. എംഎൽഎയുടെ കയ്യില്‍ ഒടിവില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട് പൊലീസ് കലക്‌ടർക്ക് കൈമാറി.
പൊലീസ് ലാത്തിച്ചാര്‍ജ്; എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് - എല്‍ദോ എബ്രഹാം
ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട് പൊലീസ് കലക്‌ടർക്ക് കൈമാറി.
ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റതിനെ തുടർന്ന് എംഎൽഎ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. എംഎൽഎക്ക് പരിക്കേറ്റതിനെ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ എസ് സുഹാസിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. കലക്ടറുടെ നിർദേശപ്രകാരം തഹസില്‍ദാർ ആശുപത്രിയിലെത്തി മെഡിക്കൽ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
എംഎൽഎക്ക് കയ്യിൽ ഒടിവില്ലെന്ന റിപ്പോര്‍ട്ടാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഹരിഹരന്‍ നല്‍കിയത്. അതേ സമയം സിപിഐ മാർച്ചിൽ എറണാകുളം എസിപി കെ ലാൽജി, സെൻട്രൽ എസ്ഐ വിപിൻദാസ് എന്നിവരുടെ കൈ ഒടിഞ്ഞുവെന്ന വാദവും വ്യാജമാണന്നാണ് സൂചന.