എറണാകുളം:കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ നരബലി കേസിൽ ഒരോ നിമിഷവും കൂടുതൽ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. നരബലിയുടെ ചുരളഴിയുമ്പോൾ മനുഷ്യ മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്.
പത്മയുടെ ശരീരം 56 കഷണങ്ങള്‍, റോസ്‌ലിന്‍റെ സ്വകാര്യ ഭാഗത്ത് ജീവനോടെ കത്തി കയറ്റി; കൃത്യം ദേവപ്രീതിക്കായി - ഇരട്ട നരബലി റിമാൻഡ് റിപ്പോർട്ട്
അതിക്രൂരമായ കൊലപാതകങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് പൊലീസ് റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കിയത്
പത്മയെ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷമായിരുന്നു കൊലപാതകം. ശേഷം 56 കഷണങ്ങളാക്കി ബക്കറ്റിലാക്കി കുഴിയിലിട്ടു. റോസ്‍ലിന്‍റേത് 5 കഷണങ്ങളാക്കിയാണ് കണ്ടെത്തിയിരിക്കുന്നത്. റോസ്‍ലിന്‍റെ സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി രക്തം ശേഖരിച്ചു. ശേഖരിച്ച രക്തം വീടിന്റെ വിവിധ ഭാഗങ്ങളിൽ തളിച്ചു. പിന്നീട് കൊലപ്പെടുത്തിയ ശേഷം ഭഗവൽ സിങ് അവരുടെ മാറിടം മുറിച്ചു മാറ്റിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നു.
സ്ത്രീകളെ കൊലപ്പെടുത്തിയത് ദേവീ പ്രീതിക്കായിട്ടാണ്. ഷാഫിയും ലൈലയുമാണ് രണ്ട് കൊലപാതകവും ചെയ്തത്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇരകളെ ഷാഫി ഭഗവൽ സിങ്ങിന്‍റെയും ലൈലയുടെയും വീട്ടിൽ എത്തിച്ചത്.