എറണാകുളം: ഇലന്തൂര്‍ നരബലി കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ യോഗം കൊച്ചിയിൽ ചേരുന്നു. കൊച്ചി ഡിസിപി എസ് ശശിധരന്‍റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ പെരുമ്പാവൂർ എഎസ്‌പി അനൂജ് പാലിവാൾ, ആലുവ റൂറൽ എസ്‌പി വിവേക് കുമാർ എന്നിവരും പങ്കെടുക്കുന്നുണ്ട്.
നരബലി: പ്രത്യേക അന്വേഷണ സംഘം കൊച്ചിയിൽ യോഗം ചേരുന്നു - ഇലന്തൂര്‍ നരബലി കേസ്
ഇലന്തൂര്‍ നരബലി കേസിന്‍റെ അന്വേഷണ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്
നരബലി; പ്രത്യേക അന്വേഷണ സംഘം കൊച്ചിയിൽ യോഗം ചേരുന്നു
എഡിജിപി വിജയ് സാഖറെ ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കും. കേസിന്‍റെ അന്വേഷണ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം. പ്രതികളെ 12 ദിവസത്തേയ്ക്ക് കസ്‌റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്‍റെ ആവശ്യം.
അന്വേഷണവും തെളിവെടുപ്പും പൂര്‍ത്തിയാക്കാനും ഫോറന്‍സിക് പരിശോധന നടത്താനും പ്രതികളുടെ സാന്നിധ്യം അനിവാര്യമാണ്. ഷാഫി കൊടും ക്രിമിനലായത് കൊണ്ട് വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും പൊലീസ് അറിയിച്ചു.