എറണാകുളം:ഇലന്തൂർ ഇരട്ട നരബലി കേസിൽ പൊലീസ് കസ്‌റ്റഡി അനുവദിച്ച ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയില്‍. കേസില്‍ പൊലീസ് കസ്‌റ്റഡി അനുവദിച്ച എറണാകുളം ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്. അതേസമയം പൊലീസ് കസ്‌റ്റഡിയിലുള്ള മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നീ പ്രതികളുടെ 12 ദിവസ കസ്‌റ്റഡി കാലാവധി വരുന്ന 24 ന് അവസാനിക്കും.
'കസ്‌റ്റഡി ഉത്തരവ് റദ്ദാക്കണം'; ഇരട്ടനരബലി കേസ് പ്രതികള്‍ ഹൈക്കോടതിയില്‍ - എറണാകുളം
ഇലന്തൂര്‍ ഇരട്ടനരബലി കേസില്‍ പൊലീസ് കസ്‌റ്റഡി അനുവദിച്ച ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു
'അഭിഭാഷകനെ കാണാന്‍ അനുവദിക്കണം, കസ്‌റ്റഡി ഉത്തരവ് റദ്ദാക്കണം'; ഹര്‍ജിയുമായി ഇലന്തൂര്‍ ഇരട്ടനരബലി കേസ് പ്രതികള്‍ ഹൈക്കോടതിയില്‍
കസ്‌റ്റഡിക്കിടയിലോ ചോദ്യം ചെയ്യൽ വേളയിലോ അഭിഭാഷകനെ കാണാന്‍ അനുവദിക്കണമെന്നും കുറ്റസമ്മത മൊഴികളിലെ വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവിടരുതെന്നും പ്രതികള്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഡിജിപിക്ക് നിർദേശം നൽകണമെന്നും പ്രതികള്‍ ഹർജിയിൽ പറയുന്നു. മാത്രമല്ല പ്രതികളെ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും മുന്നിൽ പ്രദർശിപ്പിക്കുന്നുവെന്നും ഹർജിയിൽ ആക്ഷേപമുണ്ട്.