എറണാകുളം:കോതമംഗലം താലൂക്കിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പു വരുത്തുമെന്ന് ആന്‍റണി ജോൺ എംഎൽഎ. ആദിവാസി മേഖലകളിൽ എട്ട് അയൽപക്ക കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയിൽ പതിനാറോളം ആദിവാസി ഊരുകൾ ഉണ്ട്. ഇവിടുത്തെ 124 കുട്ടികൾക്കായി എട്ട് അയൽപക്ക പഠന കേന്ദ്രങ്ങളാണ് ആരംഭിക്കുന്നത്. കുട്ടികളെ എല്ലാവരേയും ഒരു ഹാളിൽ എത്തിച്ച് അവിടെ ഓൺലൈൻ സംവിധാനം ഒരുക്കുവാനാണ് തീരുമാനം. പല മേഖലകളിലും ഓൺലൈൻ സംവിധാനങ്ങൾക്ക് റെയ്ഞ്ചില്ലാത്തതും ടിവി കണക്ഷൻ ലഭിക്കാത്തതും കനത്ത വെല്ലുവിളിയാണ്. ഇതെല്ലാം മറികടന്ന് വേണം ഓൺലൈൻ പഠനം ആരംഭിക്കാൻ.
ആദിവാസി മേഖലകളിൽ ഓൺലൈൻ പഠന സൗകര്യം ഉറപ്പ് വരുത്തും: ആന്‍റണി ജോൺ എംഎൽഎ - ആന്‍റണി ജോൺ എംഎൽഎ
കുട്ടികളെ എല്ലാവരേയും ഒരു ഹാളിൽ എത്തിച്ച് അവിടെ ഓൺലൈൻ സംവിധാനം ഒരുക്കുവാനാണ് തീരുമാനം.
ആദിവാസി മേഖലകളിൽ എട്ട് അയൽപക്ക കേന്ദ്രങ്ങൾ ആരംഭിക്കും;ആന്‍റണി ജോൺ എംഎൽഎ
തേര,ഉറിയംപട്ടി,കുഞ്ചിപ്പാറ മുകൾ ഭാഗം,തലവെച്ചപാറ,മാണിക്കുടി,മീൻകുളം,മാപ്പിളപ്പാറ,വെള്ളാരംകുത്ത് മുകൾ ഭാഗം എന്നിവിടങ്ങളിലാണ് അയൽപക്ക പഠന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. വന്യജീവികളുടെ ശല്യവും, കാട്ടിലൂടെയുള്ള ഗതാഗതവും, കനത്ത മഴയും കാറ്റുമെല്ലാം മറികടന്ന് കാടിന്‍റെ മക്കളുടെ പഠനം സുഗമമാക്കാൻ കഴിയുമെന്ന വിശ്വാസമാണ് അധികാരികൾക്കുള്ളത്.