എറണാകുളം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍റെയും, ഭാര്യയുടെയും സ്വത്തുക്കളുടെ വിശദാംശങ്ങൾ തേടി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. രജിസ്ട്രേഷൻ വകുപ്പിന് ഇഡി നോട്ടീസ് നൽകി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സിഎം രവീന്ദ്രന്‍റെയും, ഭാര്യയുടെയും പേരിലുള്ള സ്വത്ത് വകകളുടെ വിവരങ്ങൾ ശേഖരിച്ച് നൽകാനാണ് ഇഡി രജിസ്ട്രഷൻ വകുപ്പിന് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലേക്കും നോട്ടീസിന്‍റെ പകർപ്പുകൾ അയച്ചിട്ടുണ്ട്.
സിഎം രവീന്ദ്രന്‍റെയും ഭാര്യയുടെയും സ്വത്ത് വിവരങ്ങൾ തേടി ഇഡി
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രന്‍റെയും, ഭാര്യയുടെയും പേരിലുള്ള സ്വത്ത് വകകളുടെ വിവരങ്ങൾ ശേഖരിച്ച് നൽകാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് ഇഡി നോട്ടീസ് നല്‍കി.
കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണത്തിന്‍റെ ഭാഗമായി സിഎം രവീന്ദ്രനോട് രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ രണ്ട് തവണയും ആരോഗ്യകരമായ കാരണങ്ങളാൽ ചോദ്യം ചെയ്യലിന് അദ്ദേഹം ഹാജരായിരുന്നില്ല. മുന്നാം തവണ നോട്ടീസ് നൽകാൻ എൻഫോഴ്‌സ്മെന്‍റ് തയ്യാറെടുക്കുന്നതിനിടയിലാണ് സ്വത്ത് വിവരങ്ങൾ ശേഖരിക്കുന്നത്. ചോദ്യം ചെയ്യലിന് മുന്നോടിയായുള്ള സാധാരണ നടപടി ക്രമമാണെന്നാണ് ഇഡിയുടെ വിശദീകരണം. സിഎം രവീന്ദ്രന്‍റെ ബിനാമി സ്വത്തുക്കളെ കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്. ഇതിൽ വ്യക്തത വരുത്താൻ കൂടിയാണ് രജിസ്ടേഷൻ വകുപ്പിന് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്.