കേരളം

kerala

ETV Bharat / state

എം ശിവശങ്കരന് നോട്ടിസ് അയച്ച് ഇഡി ; ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് വിരമിക്കുന്ന ദിവസം - വടക്കാഞ്ചേരി ലൈഫ്‌ മിഷന്‍ കോഴക്കേസ്

വിരമിക്കുന്ന ദിവസം തന്നെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നതിലെ അസൗകര്യം എം ശിവശങ്കരന്‍ ഇഡിയെ അറിയിച്ചിട്ടുണ്ട്

ED Notice to m sivasankaran for questioning  ED Notice to m sivasankaran  Ernakulam todays news  ശിവശങ്കരന് നോട്ടിസ് അയച്ച് ഇഡി  എം ശിവശങ്കരന്‍ ഇഡി
ശിവശങ്കരന് നോട്ടിസ് അയച്ച് ഇഡി

By

Published : Jan 28, 2023, 7:14 PM IST

എറണാകുളം :വടക്കാഞ്ചേരിലൈഫ്‌ മിഷന്‍ കോഴക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കരന് നോട്ടിസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. ചൊവ്വാഴ്‌ച (ജനുവരി 31) ഹാജരാവാനാണ് നിർദേശം. കേസിൽ സ്വപ്‌ന സുരേഷിനേയും സരിത്തിനേയും ഇഡി നേരത്തെ ചോദ്യം ചെയ്‌തിരുന്നു.

യുഎഇ റെഡ് ക്രസൻ്റിന്‍റെ സഹായത്തോടെ വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൻ്റെ നിർമാണ കരാർ ലഭിക്കുന്നതിന് വേണ്ടി യൂണിടാക് കമ്പനിയിൽ നിന്ന് കോഴ ലഭിച്ചതായി സ്വപ്‌ന സുരേഷ് മൊഴി നൽകിയിരുന്നു. എം ശിവശങ്കറിനും കോഴ ലഭിച്ചതായി സ്വപ്‌ന ഇഡിയോട് പറഞ്ഞിരുന്നു. എന്നാല്‍, ചൊവ്വാഴ്‌ച താന്‍ വിരമിക്കുന്ന ദിവസമാണെന്നും ചോദ്യം ചെയ്യാനുള്ള സമയത്തില്‍ മാറ്റം വരുത്തണമെന്നും ശിവശങ്കരന്‍ ഇഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details