കേരളം

kerala

ETV Bharat / state

കേന്ദ്ര ഏജൻസികൾക്ക് എതിരെ അന്വേഷണം: ENFORCEMENT DIRCTORATE ഹൈക്കോടതിയിയില്‍ - എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്

ജുഡീഷ്യൽ കമ്മിഷൻ അന്വേഷണം നടത്തുന്നത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്നാണ് ഇ.ഡിയുടെ നിലപാട്.

ED approached the High Court against Judicial Commission Inquiry  High Court  Judicial Commission Inquiry  ED  ജുഡീഷ്യൽ കമ്മിഷൻ അന്വേഷണം  ഇ.ഡി ഹൈക്കോടതിയെ സമീപിച്ചു  എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്  Directorate of Enforcement
ജുഡീഷ്യൽ കമ്മിഷൻ അന്വേഷണം; ഇ.ഡി ഹൈക്കോടതിയെ സമീപിച്ചു

By

Published : Jun 24, 2021, 7:11 PM IST

എറണാകുളം: കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം നടത്താൻ ജുഡിഷ്യൽ കമ്മിഷനെ നിയമിച്ചതിനെതിരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണ കമ്മിഷനെ നിയമിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമില്ലന്ന് കാണിച്ചാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്.

ഇ.ഡിക്കെതിരെ സർക്കാർ

മുഖ്യമന്ത്രി, സ്‌പീക്കർ, മന്ത്രിമാർ എന്നിവർക്കെതിരെ കേന്ദ്ര ഏജൻസികൾ വ്യാജ തെളിവുകളുണ്ടാക്കി കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്ന ആരോപണം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് വികെ മോഹനനെ ജുഡിഷ്യൽ കമ്മിഷനായി നിയമിച്ചിരുന്നു. ഇതിനെ തുടർന്ന് വിഷയത്തെക്കുറിച്ച് അറിവുള്ളവർക്ക് തെളിവു നൽകാമെന്ന് വ്യക്തമാക്കി കമ്മിഷൻ വിജ്ഞാപനവും പുറത്തിറക്കിയിരുന്നു.

READ MORE:ജുഡീഷ്യൽ കമ്മിഷൻ അന്വേഷണം; നിയമ നടപടിക്കൊരുങ്ങി ഇഡി

ഇതിനു പിന്നാലെയാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്. ജുഡിഷ്യൽ കമ്മിഷനെ നിയമിച്ച് മുഖ്യമന്ത്രി ഉത്തരവിറക്കിയത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണെന്നാണ് ഇ.ഡിയുടെ ആക്ഷേപം.

അന്വേഷണം തെളിവ് നശിപ്പിക്കാൻ

കമ്മിഷന്‍റെ അന്വേഷണ പരിഗണന വിഷയത്തിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍റെ ശബ്ദരേഖ, സന്ദീപ് നായരുടെ കത്തിലൂടെയുള്ള ആരോപണം എന്നിവ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിലവിൽ അന്വേഷണം നടക്കവെ സമാന്തര അന്വേഷണം നടത്തുന്നത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്നാണ് ഇ.ഡിയുടെ നിലപാട്.

READ MORE:'അറിയാവുന്നവര്‍ക്ക് തെളിവുനല്‍കാം' ; കേന്ദ്ര ഏജൻസികൾക്കെതിരായ പരാതിയില്‍ നടപടി തുടങ്ങി കമ്മിഷൻ

ഈ കേസിലെ പ്രധാനപ്രതികളെ അടക്കം ജുഡിഷ്യൽ കമ്മിഷൻ വിളിച്ചുവരുത്തി വിസ്തരിക്കാനുളള സാധ്യതയുണ്ട്. ഇത് സ്വർണ്ണക്കടത്ത് കേസ് തന്നെ ദുർബലപ്പെടുത്താൻ ഇടയാക്കും. ആയതിനാൽ ജുഡിഷ്യൽ അന്വേഷണം തടയണമെന്ന ആവശ്യമാണ് പ്രധാനമായും ഇ.ഡി ഹൈക്കോടതിയിൽ ഉന്നയിക്കുക.

ABOUT THE AUTHOR

...view details