കൊച്ചി : കിഫ്ബിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് വീണ്ടും നോട്ടിസ് അയച്ചു. ഓഗസ്‌റ്റ് 11ന് കൊച്ചിയിലെ ഇ.ഡി ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം. ജൂലൈ 19- ന് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തേ നോട്ടിസ് നല്‍കിയിരുന്നു.
കിഫ്ബി സാമ്പത്തിക ഇടപാട് : തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടിസ്
ചോദ്യം ചെയ്യലിന് ഓഗസ്‌റ്റ് 11ന് കൊച്ചിയിലെ ഇ.ഡി. ഓഫിസില്‍ ഹാജരാകാനാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ഇഡി നോട്ടിസ് അയച്ചത്
എന്നാല്‍ പാർട്ടി പഠന കേന്ദ്രത്തില്‍ ക്ലാസെടുക്കാനുണ്ടെന്ന കാരണം പറഞ്ഞ് അദ്ദേഹം അന്ന് ഹാജരായിരുന്നില്ല. വിദേശനാണയ വിനിമയ ചട്ടം ലംഘിച്ച് വിദേശത്തുനിന്ന് കിഫ്ബി പണം സ്വീകരിച്ചെന്ന പരാതിയിലാണ് ഇ.ഡിയുടെ അന്വേഷണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണസമയത്ത് ധനമന്ത്രി നിർമല സീതാരാമൻ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകള്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ചിരുന്നു.
രാഷ്‌ട്രീയ നേട്ടങ്ങൾക്കായി അന്വേഷണ ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നാണ് തോമസ് ഐസക്കിന്‍റെ പ്രതികരണം. സംസ്ഥാനത്തിന്‍റെ വികസനത്തെ തടസപ്പെടുത്താനുള്ള നീക്കമാണിത്. ഇതിനെ രാഷ്‌ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.