എറണാകുളം: വിഷുദിന പാചകത്തിന് സംസ്ഥാന സർക്കാരിന്‍റെ സമൂഹ അടുക്കളയിലേക്ക് ഡിവൈഎഫ്ഐ അരിയും പയർ വർഗങ്ങളും പച്ചക്കറിയും വിതരണം ചെയ്തു.
സമൂഹ അടുക്കളയിലേക്ക് അരി വിതരണം ചെയ്ത് ഡിവൈഎഫ്ഐ - general hospital muvattupuzha
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ്, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയന് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു.
സമൂഹ അടുക്കളയിലേക്ക് അരി വിതരണം ചെയ്ത് ഡിവൈഎഫ്ഐ
ജില്ലയില്‍ 112 സമൂഹ അടുക്കളകളിലേക്കായി 12 ടൺ അരിയും പയർ വർഗങ്ങളും പച്ചക്കറിയും വിതരണം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ്, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയന് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. മോഡല്‍ ഹൈസ്കൂളില്‍ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേക്കാണ് ആദ്യ വിതരണം നടത്തിയത്. ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി അഡ്വ. എ.എ അൻഷാദ്, ഏരിയ സെക്രട്ടറി എം.ആർ പ്രഭാകരൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് എം.മാത്യു, പ്രസിഡന്‍റ് ഫെബിൻ പി.മൂസ എന്നിവർ പങ്കെടുത്തു.