കേരളം

kerala

ETV Bharat / state

പൗരത്വ നിയമത്തിനെതിരെ മൂവാറ്റുപുഴയിൽ ഡിവൈഎഫ്ഐ നൈറ്റ് മാർച്ച് - നൈറ്റ് മാർച്ച്

ചലച്ചിത്ര പ്രവർത്തകൻ മധു നീലകണ്‌ഠൻ, സാമൂഹ്യ പ്രവർത്തക ബി. അരുന്ധതി എന്നിവർ മാർച്ചിൽ പങ്കെടുത്തു

citizenship act  CAA  CAB  protest against caa  protest in moovattupuzha  മൂവാറ്റുപുഴയിൽ ഡിവൈഎഫ്ഐ നൈറ്റ് മാർച്ച്  ഡിവൈഎഫ്ഐ നൈറ്റ് മാർച്ച്  നൈറ്റ് മാർച്ച്  പൗരത്വ നിയമം
മാർച്ച്

By

Published : Dec 27, 2019, 12:34 PM IST

എറണാകുളം:പൗരത്വം ആർഎസ്എസ് ഔദാര്യമല്ല, ജനതയുടെ ജന്മാവകാശമാണെന്ന മുദ്രാവാക്യം ഉയർത്തി മുവാറ്റുപ്പുഴയിൽ ഡിവൈഎഫ്ഐ നൈറ്റ് മാർച്ച് നടത്തി . പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിവൈഎഫ്ഐ മുവാറ്റുപ്പുഴ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. ചലച്ചിത്ര പ്രവർത്തകൻ മധു നീലകണ്‌ഠൻ, സാമൂഹ്യ പ്രവർത്തക ബി. അരുന്ധതി എന്നിവർ മാർച്ചിൽ പങ്കെടുത്തു. ആശ്രമം പൈവ്രറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ച് മൂവാറ്റുപ്പുഴ വൺവേ ജങ്‌ഷനിൽ സമാപിച്ചു.

മൂവാറ്റുപുഴയിൽ ഡിവൈഎഫ്ഐ നൈറ്റ് മാർച്ച്

പ്രതിഷേധ സദസിൽ സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്‍റ് ഇസ്‌മായിൽ ഫൈസി, ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി എ. എ. അൻഷാദ്, ബ്ലോക്ക്‌ സെക്രട്ടറി സജി ഏലിയാസ്, ജില്ലാ കമ്മിറ്റി അംഗം ഫെബിൻ പി. മൂസ എന്നിവർ സംസാരിച്ചു.

ABOUT THE AUTHOR

...view details