എറണാകുളം: ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ ലോങ്ങ് മാര്‍ച്ച് നടത്തി ഡിവൈഎഫ്‌ഐ. കൊച്ചി കപ്പല്‍ശാലയ്ക്കു മുന്നില്‍ നിന്നാരംഭിച്ച മാർച്ച് അമ്പലമുകൾ ബിപിസിഎൽ ആസ്ഥാനത്ത് സമാപിച്ചു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ശുദ്ധീകരണ സ്ഥാപനമായ ബിപിസിഎല്ലിന്‍റെ ഓഹരികള്‍ പൂര്‍ണമായും സര്‍ക്കാര്‍ കൈയ്യൊഴിയാനുള്ള തീരുമാനത്തിനെതിരെയാണ് ലോങ്ങ് മാര്‍ച്ച് നടത്തിയത്. മാർച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ്, എം സ്വരാജ് എംഎല്‍എ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ജാഥയോടൊപ്പം അണിചേർന്നു.
ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ ഡിവൈഎഫ്‌ഐ ലോങ്ങ് മാര്‍ച്ച് - long march news
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ശുദ്ധീകരണ സ്ഥാപനമായ ബിപിസിഎല്ലിന്‍റെ ഓഹരികള്‍ പൂര്‍ണമായും സര്‍ക്കാര്‍ കൈയ്യൊഴിയാനുള്ള തീരുമാനത്തിനെതിരെയാണ് ലോങ്ങ് മാര്‍ച്ച് നടത്തിയത്.
ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് പി എ മുഹമ്മദ് റിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ്, സെക്രട്ടറി എ എ റഹീം, ട്രഷറര്‍ എസ് കെ സജീഷ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ജില്ലയിലെ 20 ബ്ലോക്കില്‍നിന്നായി അയ്യായിരത്തോളം യുവജനങ്ങള്‍ മാര്‍ച്ചില്‍ അണിനിരന്നു.ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ഉള്‍പ്പടെ ലാഭത്തിൽ പ്രവര്‍ത്തിക്കുന്ന അഞ്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാന്‍ കേന്ദ്രമന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. കൊച്ചി ബിപിസിഎല്‍ എണ്ണ ശുദ്ധീകരണശാലയും വില്‍ക്കുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തിലുണ്ട്.