കോഴിക്കോട് :ബിബിസി ഡോക്യുമെന്‍ററി, 'ഇന്ത്യ - ദ മോദി ക്വസ്റ്റ്യന്‍' പ്രദർശിപ്പിക്കുന്നതിനെതിരായ ഭീഷണികളെ ഭയക്കുന്നില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാനല്ല തങ്ങള്‍ പ്രദർശനം നടത്തുന്നത്. ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ജനങ്ങള്‍ കണ്ട് വിലയിരുത്തട്ടെയെന്നും വി വസീഫ് പറഞ്ഞു.
'ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനത്തിനെതിരായ ഭീഷണി ഭയക്കുന്നില്ല' ; ജനം കണ്ട് വിലയിരുത്തട്ടെയെന്ന് വി വസീഫ് - ബിബിസി പ്രദര്‍ശനത്തെക്കുറിച്ച് വി വസീഫ്
ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നത് തടയുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് ഡിവൈഎഫ്‌ഐ നേതാവ് നിലപാട് വ്യക്തമാക്കിയത്
!['ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനത്തിനെതിരായ ഭീഷണി ഭയക്കുന്നില്ല' ; ജനം കണ്ട് വിലയിരുത്തട്ടെയെന്ന് വി വസീഫ് dyfi leader V Vaseef on bbc documentary screening bbc documentary screening ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനത്തിനെതിരായ ഭീഷണി ബിബിസി ഡോക്യുമെന്‍ററി ഗുജറാത്ത് വംശഹത്യ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17568367-thumbnail-3x2-dyfi.jpg)
വി വസീഫ്
വി വസീഫ് മാധ്യമങ്ങളോട്
ഇന്ത്യയിൽ ബീഫ് ഫെസ്റ്റ് നടത്തിയവരാണ് ഡിവൈഎഫ്‌ഐ. അന്നും ഭീഷണികൾ ഉണ്ടായിരുന്നു. അതിനെയൊക്കെ നേരിട്ടാണ് ഡിവൈഎഫ്‌ഐ ആ പരിപാടി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം കോഴിക്കോട് സരോജ് ഭവനില്‍ നടന്നു.
പ്രദര്‍ശനത്തിന്‍റെ സ്വിച്ച് ഓൺ കര്‍മം വി വസീഫ് നിര്‍വഹിച്ചു. സരോജ് ഭവന് പുറത്ത് പൊലീസ് കാവലിലാണ് ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചത്.