എറണാകുളം: കേരളത്തിലെ ഇടതുപക്ഷ സർക്കാറിനെ താഴെയിറക്കാൻ ബംഗാൾ മാതൃകയിൽ ഒരു അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട് പ്രവർത്തിക്കുന്നതായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ഇടതുപക്ഷ സർക്കാറിനെ താഴെയിറക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആർഎസ്എസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് കുട പിടിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ നിന്നും ഇടതുപക്ഷ ഭരണം എന്നെന്നേക്കുമായി ഇല്ലാതാക്കുകയാണ് ബിജെപിയുടെയും ആർഎസ്എസിന്‍റെയും ലക്ഷ്യം. സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് സ്വാധീനമില്ലാത്ത ഏജൻസികളാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം സംസ്ഥാന സർക്കാർ സ്വാഗതം ചെയ്‌തതുമാണ്. സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് മുസ്ലിം ലീഗും ബിജെപിയുമായാണ് ബന്ധമുള്ളതെന്നും റഹീം ആരോപിച്ചു. കേന്ദ്ര സർക്കാർ കേസ് അട്ടിമറിക്കുന്നതിനെതിരെയാണ് ജാഗ്രത വേണ്ടതെന്നും റഹിം പറഞ്ഞു.
കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബംഗാള്‍ മോഡല്‍ പ്രവര്‍ത്തനമെന്ന് എ.എ റഹീം - dyfi leader aa rahim
സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് മുസ്ലിം ലീഗും ബിജെപിയുമായാണ് ബന്ധമുള്ളതെന്നും റഹീം ആരോപിച്ചു
![കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബംഗാള്‍ മോഡല്‍ പ്രവര്‍ത്തനമെന്ന് എ.എ റഹീം കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബംഗാള്‍ മോഡല്‍ പ്രവര്‍ത്തനമെന്ന് എ.എ റഹീം എ.എ റഹീം ഇടതുപക്ഷ സര്‍ക്കാര്‍ കേരളം സ്വർണക്കടത്ത് കേസ് എറണാകുളം dyfi leader aa rahim kerala left government](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8327105-thumbnail-3x2-dyfi.jpg)
ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടന്ന റീ സൈക്കിൾ കേരള പദ്ധതിയിലൂടെ ഡിവൈഎഫ്ഐ 10,95,86,537 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. രാജ്യത്തിന്‍റെ മതേതര ഭരണഘടന ഭീക്ഷണി നേരിടുന്ന സാഹചര്യത്തിൽ ആഗസ്റ്റ് 15ന് കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഡിവൈഎഫ്ഐ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും. 'മതരാഷ്ട്രം വിനാശത്തിന്, ഇന്ത്യയെ രക്ഷിക്കൂ' എന്ന മുദ്ര്യാവക്യമാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിൽ സംഘടന മുന്നോട്ട് വെയ്ക്കുന്നത്. ക്യാമ്പയിന്‍റെ ഭാഗമായി കാൽ ലക്ഷം യൂണിറ്റുകളിൽ മതേതര ജ്വാല തെളിയിക്കുമെന്നും ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു.