എറണാകുളം:സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നവകേരള സദസിനെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകര്‍ മർദിച്ചതായി പരാതി. ആലുവ പറവൂർ കവലയില്‍ വച്ചാണ് മര്‍ദനമേറ്റത്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെയും കണ്ടാലറിയാവുന്ന ഡിവൈഎഫ്ഐക്കാര്‍ മര്‍ദ്ദിച്ചു (DYFI Attack In Aluva).
സ്വകാര്യ ചാനല്‍ ക്യാമറമാന്‍, റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരുടെ ക്യാമറയും മൊബൈല്‍ ഫോണും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചതായും പരാതി. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്‌താന്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു. തലയിലും നെഞ്ചിലും ഇടിച്ചതായും മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു. പൊലീസ് നോക്കി നിൽക്കവേയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ അഴിഞ്ഞാടിയതെന്ന് കെഎസ്‌യു പ്രവർത്തകര്‍ ആരോപിച്ചു (DYFI Attacked KSU).
കണ്ണൂരിലും സമാന സംഭവം: കണ്ണൂരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ കരിങ്കൊടിച്ച കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മർദിച്ചത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാൽ താന്‍ ഉള്‍പ്പെടെ സഞ്ചരിച്ച ബസിന് മുന്നിലേക്ക് ചാടാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണുണ്ടായതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശദീകരണം. മാത്രമല്ല ഇത്തരത്തിലുള്ള രക്ഷാപ്രവർത്തനം തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു (CM Pinarayi Vijayan).