എറണാകുളം:പോത്താനിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പിന്തുണ നൽകിയ മാത്യു കുഴൽ നാടൻ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ഡി.വൈ.എഫ്.ഐ പ്രതിയെ ന്യായീകരിക്കുകയും, പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയുടെ വക്കാലത്ത് മാത്യു കുഴൽനാടൻ ഏറ്റെടുത്തുവെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എസ്.സതീഷ് ആരോപിച്ചു.
മാത്യൂ കുഴൽനാടൻ എം.എൽ.എക്കെതിരെ ഗുരുതര ആരോപണവുമായി ഡി.വൈ.എഫ്.ഐ. പീഡനകേസ് പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാൻ മുഹമ്മദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന മാത്യു കുഴല്‍നാടൻ വേട്ടക്കാരന്‍റെ ഗോഡ്‌ഫാദര്‍ ആയി മാറിയിരിക്കുകയാണ്. മാത്യു കുഴല്‍നാടന്‍റെ നേതൃത്വത്തിലുള്ള യൂത്ത് കെയറിലെ സജീവ അംഗമാണ് പ്രതി റിയാസ്. പതിനഞ്ച് വയസുള്ള കുട്ടിയെ പീഡിപ്പിച്ച സംഭവം ലഘൂകരിക്കാനാണ് മാത്യു കുഴൽനാടൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രമിച്ചതെന്നും സതീഷ് ആരോപിച്ചു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് രമ്യമായി പരിഹരിക്കും എന്ന് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രസ്താവനയില്‍ പറയുന്നു. ഇരയെ സംരക്ഷിക്കുക എന്ന പൊതു ബോധത്തിന് ഒപ്പം നില്‍ക്കാതെ പ്രതികളെ സംരക്ഷിക്കുകയാണ് അവർ ചെയ്യുന്നത്. ഇരയെ ഭീഷണിപ്പെടുത്തി കേസിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എസ് സതീഷ് പറഞ്ഞു.
ALSO READ:ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ തിങ്കളാഴ്‌ച മുതല്‍
വേട്ടക്കാരാനൊപ്പം ചേർന്ന് ഇരയെ വീണ്ടും വേട്ടയാടുന്ന സംഭവം കേരളത്തിൽ കേട്ട് കേൾവി ഇല്ലാത്തതാണ്. ദരിദ്രയായ പെൺകുട്ടിയുടെ സംരക്ഷണം ഡി.വൈ.എഫ്.ഐ ഏറ്റെടുക്കും. തുടർന്ന് പഠിക്കാനുള്ള സഹായവും നിയമ സഹായവും നൽകുമെന്നും മാത്യു കുഴൽ നാടൻ എം.എൽഎക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും സതീഷ് കൂട്ടിച്ചേർത്തു.