മലപ്പുറം: കൊവിഡ് 19 ഭീതി നിലനിൽക്കേ പൊടി പറത്തി ടിപ്പറുകൾ ഓടുന്നതിനെതിരെ പി.ഡി.പി യുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞു പ്രതിഷേധിച്ചു. പിടവൂരിലെ ജനസാന്ദ്രത മേഖലയിൽ പ്രവർത്തിക്കുന്ന പാറമടയിൽ നിന്ന് ദിനംപ്രതി നൂറുകണക്കിന് ടിപ്പറുകളാണ് പോകുന്നത്. ഇത് കൊണ്ടുണ്ടാകുന്ന രൂക്ഷമായ പൊടിശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് വാഹനങ്ങൾ തടഞ്ഞത്. പാറമട ഉടമസ്ഥൻ സമരക്കാരുടെ ആവശ്യം പരിഹരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് പ്രദേശവാസികൾ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും പാറമടയിൽ നിന്ന് ലോഡുമായി വന്ന വാഹനങ്ങൾ തടയുകയുമായിരുന്നു. തുടർന്ന് പാറമട ഉടമസ്ഥന്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറായി.
പൊടിശല്യം ; പിടവൂർ പാറമടയിലേക്കുള്ള വാഹനങ്ങൾ തടഞ്ഞു - Pidavur
പിടവൂരിലെ ജനസാന്ദ്രത മേഖലയിൽ പ്രവർത്തിക്കുന്ന പാറമടയിൽ നിന്ന് ദിനംപ്രതി നൂറുകണക്കിന് ടിപ്പറുകളാണ് പോകുന്നത്. ഇത് കൊണ്ടുണ്ടാകുന്ന രൂക്ഷമായ പൊടിശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വാഹനങ്ങൾ തടഞ്ഞത്.
സമരക്കാരുമായി പോത്താനിക്കാട് പൊലീസ് സ്റ്റേഷനിൽ എത്തി ചർച്ച നടത്തുകയും പാറമടയിലേക്കുള്ള ഒരു കിലോമീറ്റർ ദൂരം ഒരു മാസത്തിനുള്ളിൽ ടാർ ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
പ്രതിഷേധ സമരത്തിന് പി.ഡി.പി കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് ഇ.എ.ഷാഹുൽ ഹമീദ്, സെക്രട്ടറി റഹിം അയിരൂർ, പല്ലാരിമംഗലം പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ മുജീബ് മുകളേൽ, സുബൈർ, ആലിക്കുട്ടി, ഷൗക്കത്ത് തുടങ്ങിയവർ നേതൃത്വം നൽകി. കൃത്യ സമയത്തിനുള്ളിൽ പൊടിശല്യത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് സമര സമിതി പറഞ്ഞു.