എറണാകുളം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന മലയാളചിത്രം 'കുറുപ്പി'ന് ഒടിടി റിലീസ് പ്രായോഗികമല്ലെന്ന് ചിത്രത്തിലെ നായകനും നിർമാതാവുമായ ദുൽഖർ സൽമാൻ. കുറുപ്പ് തിയേറ്ററുകളിൽ ആസ്വദിക്കേണ്ട ചിത്രമാണ്. അതിനാൽ ചിത്രം തിയേറ്റർ റിലീസായി എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ദുൽഖർ സൽമാൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തിൽ സൂഫിയും സുജാതയും മുതൽ സി യു സൂൺ, മണിയറയിലെ അശോകൻ ചിത്രങ്ങൾ വരെ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തിറക്കിയിരുന്നു. ഈ സിനിമകളുടെ വിജയത്തെ തുടർന്ന് കൂടുതൽ മലയാളചലച്ചിത്രങ്ങൾ ഒടിടി റിലീസിനെത്തുമോ എന്നതിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ചിത്രം തിയേറ്ററുകളിൽ കണ്ട് പ്രതികരിക്കേണ്ട ഒരു വലിയ ജനക്കൂട്ടം ആവശ്യമാണെന്നും ദുൽഖർ അഭിമുഖത്തിൽ അറിയിച്ചു. എന്നാൽ, കൂടുതൽ ആളുകൾ ഓൺലൈനായി സിനിമ ആസ്വദിക്കുന്നുവെങ്കിൽ, അതനുസരിച്ച് ഒടിടി റിലീസിനായി പുതിയ സിനിമകൾ ഒരുക്കുമെന്നും ദുൽഖർ കൂട്ടിച്ചേർത്തു.
'കുറുപ്പ്' തിയേറ്ററിൽ ആസ്വദിക്കേണ്ട ചിത്രം; ഒടിടി റിലീസിനില്ല - sukumarakurupp biopic
ചിത്രം തിയേറ്ററുകളിൽ കണ്ട് പ്രതികരിക്കേണ്ട ഒരു വലിയ ജനക്കൂട്ടം ആവശ്യമാണെന്നും കുറുപ്പ് തിയേറ്ററുകളിൽ ആസ്വദിക്കേണ്ട ചിത്രമാണെന്നും നായകനും നിർമാതാവുമായ ദുൽഖർ സൽമാൻ വ്യക്തമാക്കി.
!['കുറുപ്പ്' തിയേറ്ററിൽ ആസ്വദിക്കേണ്ട ചിത്രം; ഒടിടി റിലീസിനില്ല എറണാകുളം പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് കുറുപ്പ് ദുൽഖർ സൽമാൻ ശ്രീനാഥ് രാജേന്ദ്രൻ Dulquer Salman ernakulam entertainment news Kurupp film dq ott release kurupp sukumarakurupp biopic sreenath rajendran](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8689930-thumbnail-3x2-kurupp.jpg)
കുറുപ്പ്' തിയേറ്ററിൽ ആസ്വദിക്കേണ്ട ചിത്രം
ദുൽഖർ സൽമാൻ ടൈറ്റിൽ റോളിലെത്തുന്ന കുറുപ്പ് എന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീനാഥ് രാജേന്ദ്രനാണ്. എം സ്റ്റാര്‍ ഫിലിംസും ദുൽഖറിന്‍റെ വെയ്ഫെറര്‍ ഫിലിംസും ചേർന്നാണ് കുറുപ്പ് നിർമിക്കുന്നത്. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി. ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി എന്നിവരാണ് ഇതിലെ മറ്റ് പ്രധാന താരങ്ങൾ. സുഷിൻ ശ്യാമാണ് സംഗീതം. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന കുറുപ്പിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് വിവേക് ഹർഷനാണ്.