കേരളം

kerala

ETV Bharat / state

Dulquar Salman Birthday |"വന്നു, കണ്ടു, കീഴടക്കി": കുഞ്ഞിക്കക്ക് ഇന്ന് 40-ാം പിറന്നാള്‍, ആഘോഷമാക്കി ആരാധകർ - പൃഥ്വിരാജ്

കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമെന്ന് അവകാശപ്പെടുന്ന 'കിങ് ഓഫ് കൊത്ത'യിലെ ഒരു ഗാനം ദുൽഖർ സൽമാനുള്ള പിറന്നാൾ സമ്മാനമായി അണിയറപ്രവർത്തകർ ഇന്ന് വൈകിട്ട് ആറ് മണിക്ക് സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്യും.

dulquar salman  birthday  dulquar salman birthday  king of kotha  mammootty  kunjikka  second show  banglore days  king of kotha  king of kotha song  കുഞ്ഞിക്ക  കിങ് ഓഫ് കൊത്ത  ദുൽഖർ സൽമാന്‍  മമ്മൂട്ടി  ബാംഗ്ലൂര്‍ ഡേയ്‌സ്  ശ്യാമ പ്രസാദ്  ദിലീപ്  പൃഥ്വിരാജ്  ഉസ്‌താദ് ഹോട്ടൽ
'ആരുടെ വിധി ആരുടെ തീരുമാനങ്ങൾ...'; മലയാളത്തിലെ കുഞ്ഞിക്കക്ക് ഇന്ന് 37ാം പിറന്നാള്‍

By

Published : Jul 28, 2023, 1:28 PM IST

Updated : Jul 28, 2023, 8:15 PM IST

മമ്മൂട്ടി mammootty എന്ന മലയാള സിനിമയുടെ അടയാളം. പതിറ്റാണ്ടുകൾ കൊണ്ട് അയാൾ ചെയ്തെടുത്ത കഥാപാത്രങ്ങൾ, നേടിയെടുത്ത പുരസ്‌കാരങ്ങൾ, ഒരുപക്ഷേ മമ്മൂട്ടിയെക്കാൾ അതൊക്കെ ഏറ്റവും കൂടുതൽ ബാധ്യത സൃഷ്‌ടിച്ചത് ദുൽഖർ സൽമാന് dulquar salman ആയിരുന്നു. ശ്യാമ പ്രസാദ് shyama prasad അടക്കം നിരവധി അതികായൻമാരുടെ ഓഫറുകൾക്ക് പിടികൊടുക്കാതെ പഠനം പൂർത്തിയാക്കിയ ശേഷം സുഹൃത്തുക്കൾക്കൊപ്പം ഹ്രസ്വ ചിത്രത്തിൽ മുഖം കാണിച്ചുള്ള അഭിനയ പരീക്ഷണം.

പിന്നീട് 2012ൽ ശ്രീനാഥ് രാജേന്ദ്രന്‍റെ ആദ്യ ചിത്രമായ 'സെക്കൻഡ് ഷോ' second show എന്ന കൊച്ചു ചിത്രത്തിലൂടെ അരങ്ങേറ്റം. വെള്ളിത്തിരയിലേക്ക് കടന്നു വരുമ്പോൾ എല്ലാവരുടെയും സംശയം മമ്മൂട്ടിയെ പോലെ മകൻ മലയാളത്തിൽ മാറ്റുരയ്ക്കുമോ എന്നതായിരുന്നു. മറ്റൊരു മമ്മൂട്ടിയെ അഭ്രപാളികളിൽ പ്രതീക്ഷിച്ചു അന്ന് സെക്കൻഡ് ടിക്കറ്റെടുത്ത മലയാളികൾ സിനിമ തുടങ്ങി പത്ത് മിനിട്ട് കഴിഞ്ഞതോടെ ഉള്ളിൽ ഉണ്ടായിരുന്ന അമിത പ്രതീക്ഷകളുടെ ഭാരം അവരറിയാതെ തന്നെ അഴിച്ചു വയ്ക്കുകയായിരുന്നു.

സ്വതന്ത്രമായ അഭിനയ ശൈലിയും കാഴ്‌ചപ്പാടും: അതെ അഭിനയത്തിൽ അയാൾ ആരുടെയും പിൻഗാമി അല്ല. അയാളുടെ ശൈലി തികച്ചും വ്യത്യസ്‌തമാണ്. അയാളുടെ കാഴ്‌ചപ്പാടുകൾ സ്വതന്ത്രമാണ്. രണ്ടാമത്തെ ചിത്രം 'ഉസ്‌താദ് ഹോട്ടൽ' ustad hotel പുറത്തിറങ്ങി ബ്ലോക്ക് ബസ്‌റ്റർ വിജയമായതോടെ കൂടി മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് തുടങ്ങി മഹാരഥൻമാർക്കിടയിലേക്ക് സ്വന്തം പേര് അയാൾ എഴുതി വച്ചു.

തുടർന്നു വിജയങ്ങളും അതോടൊപ്പം പരാജയങ്ങളും ആയി വളർച്ചയുടെ രണ്ടാം ഘട്ടം. മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച അഭിനയ ചക്രവർത്തി മോഹൻലാലിനോട് ആരെങ്കിലും സ്വന്തം ജീവിതത്തെ കുറിച്ച് ചോദിച്ചാൽ മോഹൻലാൽ സാധാരണ പറയാറുണ്ട് - ഞാൻ ആയിട്ട് ഒന്നും തന്നെ ചെയ്യാറില്ല, എല്ലാം എന്നെ തേടി വരാറാണ് ആണ് പതിവ്. സർവ്വേശ്വരന്‍റെ കടാക്ഷത്തോടെ ജനങ്ങളുടെ പിന്തുണയോടെ ഞാൻ ഇവിടം വരെ എത്തി.

എന്നാൽ ഇങ്ങനെ ഒരു ചോദ്യം ദുൽഖർ സൽമാന്‍റെ കരിയറിലേക്ക് നോക്കിക്കൊണ്ട് നമുക്ക് ഒരിക്കലും ചോദിക്കേണ്ടി വരില്ല. കാരണം അയാളുടെ വളർച്ചയുടെ ഓരോ ഘട്ടവും കൃത്യമായ മുന്നൊരുക്കങ്ങളോടുകൂടി തന്നെയായിരുന്നു. ആ ഗ്രാഫ് ഏതൊരു ശരാശരി മലയാളിക്കും വ്യക്തതയുള്ളതാണ്.

ഉസ്‌താദ് ഹോട്ടലിന് ശേഷം ഉള്ള 'തീവ്രം', 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി', 'ബാംഗ്ലൂർ ഡേയ്‌സ്' തുടങ്ങിയ ചിത്രങ്ങളിലൂടെ അയാൾ മലയാളത്തിൽ തന്‍റെ വേര് ഉറപ്പിക്കുകയായിരുന്നു. 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' എന്ന ചിത്രം യുവാക്കളുടെ മനസിൽ കോറിയിട്ട വൈകാരികത ചില്ലറയല്ല.

കൂകി വിളിച്ചവരെ കയ്യടിപ്പിച്ച ചിത്രം:'ബാംഗ്ലൂർ ഡേയ്‌സ്' banglore days പുറത്തിറങ്ങിയതോട് കൂടി പണ്ടൊരിക്കല്‍ കൂകി വിളിച്ചവരെ കൊണ്ടു പോലും ദുല്‍ഖർ കയ്യടിപ്പിച്ചു. കേരളത്തിന്‍റെ ജനമനസുകളിൽ ഒരു സ്ഥാനമുറപ്പിച്ച ശേഷമാണ് അന്യഭാഷയിലേക്കുള്ള ചേക്കേറൽ. 'സംസാരം ആരോഗ്യത്തിന് ഹാനികരം' എന്ന ചിത്രം ബോക്സോഫീസിൽ വലിയ ചലനങ്ങൾ സൃഷ്‌ടിച്ചില്ല.

എന്നാല്‍, മണിരത്നം സംവിധാനം ചെയ്‌ത 'ഓക്കേ കണ്മണി' കോളിവുഡിൽ അയാളെ ജനപ്രിയനാക്കി. രണ്ട് കള്ളൻമാരുടെ കഥ പറഞ്ഞ 'കണ്ണും കണ്ണും കൊള്ളയടിത്താൽ' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ ഭൂപടത്തിലും സ്വന്തം പേര് വജ്ര ലിപികളിൽ എഴുതിചേർക്കുവാന്‍ ദുല്‍ഖറിന് സാധിച്ചു. പിന്നീട് ഹിന്ദിയിൽ 'സോയ ഫാക്‌ടർ 'soya factor, 'കർവാൻ' karvan, 'ചുപ്' chup തുടങ്ങിയ ചിത്രങ്ങളിലൂടെ പാൻ ഇന്ത്യൻ താരപദവിക്കായുള്ള ശ്രമങ്ങളും.

ഇതിനിടയിൽ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ 'ചാർളി' charlie, 'കലി'kali തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളസിനിമയിൽ ദുൽക്കർ പടർന്നു പന്തലിച്ച്‌ വൻ വൃക്ഷമായി. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി പുറത്തിറങ്ങിയ മലയാള ചലച്ചിത്രം കുറുപ്പും തെലുങ്കു ചിത്രം സീതാരാമവും ഇന്ത്യയിലെ ഏറ്റവും താരമൂല്യവും ജനപിന്തുണയുമുളള നടനാക്കി ദുൽഖർ സൽമാനെ മാറ്റിമറിച്ചു. ഒരു ചിത്രത്തിൽ നിന്നും മറ്റൊരു ചിത്രത്തിലേക്കുള്ള യാത്രയുടെ സമയ ദൈർഘ്യം കൂടിയ തോടുകൂടി അദ്ദേഹത്തിന്‍റെ ഓരോ ചിത്രങ്ങൾക്കായുള്ള ആരാധകരുടെ കാത്തിരിപ്പിന് ആഴം വർധിച്ചു തുടങ്ങി.

അതോടെ പുതു ചിത്രങ്ങളുടെ പ്രതീക്ഷകൾക്കും വ്യാപ്‌തി ഏറുന്നു. ഒപ്പം ദുൽക്കറിന്‍റെ ഉത്തരവാദിത്വങ്ങൾക്കും. കാമുകനായി, മിലിറ്ററി ഉദ്യോഗസ്ഥനായി, സൈക്കോ കഥാപാത്രമായി, പെയിന്‍റ് പണിക്കാരനായി, റൈഡറായി, പൊലീസുകാരനായി അഭ്രപാളിയിൽ തിളങ്ങുന്ന അദ്ദേഹത്തിന്‍റെ 40-ാം പിറന്നാൾ ആരാധകർ ആഘോഷമാക്കുകയാണ്. പലഭാഷകളിലായി നാലോളം ചിത്രങ്ങളുടെ അപ്ഡേറ്റുകളാണ് ഈയാഴ്‌ചകളിൽ പുറത്തേക്കു വരുന്നത്.

കിംഗ് ഓഫ് കൊത്തയുടെ വരവിനായി പ്രേക്ഷകരുടെ കാത്തിരിപ്പ്:എല്ലാ ഭാഷയിലും താരമൂല്യമുള്ള നിരവധി നടൻമാർ ഉണ്ടങ്കിലും തന്‍റെ കരിയറിനൊപ്പം അഭിനയ ചാരുതയും വളര്‍ച്ചയും സമാസമം വളർത്തിക്കൊണ്ടുവരാൻ കഴിയുന്ന ഒരാൾക്ക് മാത്രമേ ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരെ ആകർഷിക്കുവാൻ സാധിക്കുകയുള്ളൂ. മുൻകാല ഉദാഹരണങ്ങൾ പരിശോധിച്ചാൽ ദുൽഖർ സൽമാനോളം അതിവേഗം ഇന്ത്യയാകെ വളർന്ന മറ്റൊരു നടന്നില്ല എന്ന് തന്നെ നിസംശയം പറയാം. ദുൽഖർ സൽമാന്‍റെ പ്രൊഡക്ഷൻ കമ്പനി വേഫർ ഫിലിംസ് നിർമ്മിക്കുന്ന അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന 'കിംഗ് ഓഫ് കൊത്ത'യാണ് king of kotha അദ്ദേഹത്തിന്‍റെ പുറത്തുവരാനിരിക്കുന്ന അടുത്ത ചിത്രം.

കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമെന്ന് അവകാശപ്പെടുന്ന'കിങ് ഓഫ് കൊത്ത'യിലെ ഒരു ഗാനം ദുൽഖർ സൽമാനുള്ള പിറന്നാൾ സമ്മാനമായി അണിയറപ്രവർത്തകർ ഇന്ന് വൈകുന്നേരം ആറ് മണിക്ക്
സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്യും.

Last Updated : Jul 28, 2023, 8:15 PM IST

ABOUT THE AUTHOR

...view details