എറണാകുളം: കൊവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്ണിന്‍റെ ഭാഗമായി കളമശ്ശേരി കിന്‍റർ ഹോസ്പിറ്റലിലും വാക്സിനേഷൻ ഡ്രൈ റൺ നടത്തി. രാവിലെ 9 മണി മുതൽ 11 വരെയായിരുന്നു ഡ്രൈ റൺ നടന്നത്. കിന്‍റർ ആശുപത്രിയിലെ 25 ഹെൽത്ത് വർക്ക് പ്രവർത്തകരെയാണ് ഡ്രൈ റണിന് വേണ്ടി തെരെഞ്ഞെടുത്തത്.
കളമശ്ശേരി കിന്‍റർ ഹോസ്പിറ്റലില്‍ കൊവിഡ് വാക്സിന്‍ ഡ്രൈ റൺ നടത്തി - വകാസിന്‍
രാവിലെ 9 മണി മുതൽ 11 വരെയായിരുന്നു ഡ്രൈ റൺ നടന്നത്. കിന്‍റർ ആശുപത്രിയിലെ 25 ഹെൽത്ത് വർക്ക് പ്രവർത്തകരെയാണ് ഡ്രൈ റണിന് വേണ്ടി തെരെഞ്ഞെടുത്തത്.
കളമശ്ശേരി കിന്‍റർ ഹോസ്പിറ്റലിലും വാക്സിനേഷൻ ഡ്രൈ റൺ നടത്തി
ഡ്രൈ റൺ വിജയകരമായി പൂർത്തിയായെന്ന് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ പ്രവീൺ കുമാർ പറഞ്ഞു. പല ഘട്ടങ്ങളിലായി വാക്സിൻ നൽകിയ ശേഷം 30 മിനിറ്റ് നിരീക്ഷണ വാർഡിലേക്കയക്കും. മൂന്ന് മുറികളിലായിട്ടാണ് വാക്സിനേഷൻ ഡ്രൈ റൺ നടന്നത്.