കേരളം

kerala

ETV Bharat / state

'ഒരുമ' തണലാകുന്നത് നൂറുകണക്കിന് നിർധന കുടുംബങ്ങൾക്ക് - നിർധന കുടുംബങ്ങൾ

50 കുടുംബങ്ങൾക്ക് വിതരണം ചെയ്തു വന്ന റിലീഫ് കാർഡ് കൊറോണയുടെ പശ്ചാത്തലത്തിൽ മുന്നൂറാക്കി. ഈ കാർഡ് ഉപയോഗിച്ച് മരുന്നുകളും ഭക്ഷ്യ സാമഗ്രികളും വാങ്ങാവുന്നതാണ്

drinking  drinking water  distribution  കോതമംഗലം  നിർധന കുടുംബങ്ങൾ  'ഒരുമ'
'ഒരുമ'യിൽ തണലാകുന്നത് നൂറുകണക്കിന് നിർധന കുടുംബങ്ങൾ

By

Published : May 2, 2020, 3:16 PM IST

എറണാകുളം: കോതമംഗലം 'ഒരുമ' തണലാകുന്നത് നൂറുകണക്കിന് നിർധന കുടുംബങ്ങൾക്ക്. കോതമംഗലം കോട്ടപ്പടിയിലെ 'ഒരുമ' എന്ന സാധുജന സംരക്ഷണ സമിതിയാണ് കുടിവെള്ളവും, റിലീഫ് കാർഡും വിതരണം ചെയ്ത് നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകുന്നത്.

കോതമംഗലം താലൂക്കിൽ ജലദൗർലഭ്യം നേരിടുന്ന പഞ്ചായത്തുകളിൽ ഒന്നാണ് കോട്ടപ്പടി. ഇവിടത്തെ നൂറുകണക്കിന് കുടുംബങ്ങൾക്കാണ് ഒരുമയുടെ പ്രവർത്തകർ ടാങ്കറിൽ കുടിവെള്ളം എത്തിച്ചു നൽകുന്നത്. 50 കുടുംബങ്ങൾക്ക് വിതരണം ചെയ്തു വന്ന റിലീഫ് കാർഡ് കൊറോണയുടെ പശ്ചാത്തലത്തിൽ മുന്നൂറാക്കി. ഈ കാർഡ് ഉപയോഗിച്ച് മരുന്നുകളും ഭക്ഷ്യ സാമഗ്രികളും വാങ്ങാവുന്നതാണ്. വെള്ളപ്പൊക്ക കാലത്ത് നിരവധി ദുരിതാശ്വാസ പ്രവർത്തനങ്ങളും പുനരധിവാസ പ്രവർത്തനങ്ങളും നടത്താൻ കഴിഞ്ഞിട്ടുള്ള ഒരുമ നിർധനർക്ക് എന്നും ഒരു ആശ്രയമായാണ് നിലകൊള്ളുന്നത്.

'ഒരുമ'യിൽ തണലാകുന്നത് നൂറുകണക്കിന് നിർധന കുടുംബങ്ങൾ

മൂന്നുവർഷം മുമ്പാണ് കോട്ടപ്പടിയിൽ 'ഒരുമ' സാധുജന സംരക്ഷണ സമിതി പ്രവർത്തനമാരംഭിച്ചത്. എഴുപതോളം സന്നദ്ധ പ്രവർത്തകരാണ് ജാതി മത വർഗ വർണ വ്യത്യാസം ഇല്ലാതെ ഒരുമയിൽ വോളണ്ടിയേഴ്‌സ് ആയി പ്രവർത്തിക്കുന്നത്. കാറ്ററിംഗ് സർവീസ് നടത്തിയും സുമനസുകളുടെ സാമ്പത്തിക സഹായവും സ്വീകരിച്ചുമാണ് കാരുണ്യ പ്രവർത്തനങ്ങൾക്ക് ധനശേഖരണം നടത്തുന്നത്.

ABOUT THE AUTHOR

...view details