'ഡ്രോ ഫോര്‍ കേരള': അതിജീവനത്തിനൊരു കൈത്താങ്ങ് - moovatupuzha caricature
കാരിക്കേച്ചര്‍ വരച്ച് നല്‍കി ദുരിതാശ്വാസഫണ്ട് സ്വരൂപണം.
!['ഡ്രോ ഫോര്‍ കേരള': അതിജീവനത്തിനൊരു കൈത്താങ്ങ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4263448-thumbnail-3x2-karica.jpg)
എറണാകുളം : മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി ഡ്രോ ഫോര്‍ കേരള എന്ന പേരില്‍ ലൈവ് കാരിക്കേച്ചര്‍ ഷോ സംഘടിപ്പിച്ചു. ജോയിന്‍റ് കൗണ്‍സില്‍ മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെയും കാര്‍ട്ടൂണ്‍ ക്ലബ്ബിന്‍റെയും സംയുക്താഭിമുഖ്യത്തിലാണ് ഷോ സംഘടിപ്പിച്ചത്. മൂവാറ്റുപുഴ സിവില്‍ സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരുടെയും ജീവനക്കാരുടെയും കാരിക്കേച്ചര്‍ വരച്ച് നല്‍കിയാണ് ദുരിതാശ്വാസഫണ്ട് സ്വരൂപിച്ചത്. രാവിലെ 11 മണി മുതല്‍ ആരംഭിച്ച ലൈവ് കാരിക്കേച്ചര്‍ ഷോ ജില്ലാ പഞ്ചായത്ത് അംഗം എന്‍ അരുണ്‍ ഉദ്ഘാടനം ചെയ്‌തു.