എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളജ് അധികാരികളുടെ അനാസ്ഥ ചൂണ്ടികാണിച്ച ഡോ.നജ്‌മ സലീം ഡ്യൂട്ടിയിൽ പ്രവേശിച്ചു. ഐക്യദാർഢ്യം പ്രഖ്യാപിച്ചും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടും യൂത്ത്കോൺഗ്രസ് പ്രവർത്തകർ നജ്‌മയെ മെഡിക്കൽ കോളജ് കവടത്തിൽ വരവേറ്റു.
ജീവനക്കാരുടെ അനാസ്ഥ തുറന്ന് പറഞ്ഞ ഡോ.നജ്‌മ ഡ്യൂട്ടിയിൽ പ്രവേശിച്ചു - യൂത്ത്കോൺഗ്രസ്സ് പ്രവർത്തർ നജ്‌മയെ മെഡിക്കൽ കോളേജ് കവടത്തിൽ വരവേറ്റു
ഐക്യദാർഢ്യം പ്രഖ്യാപിച്ചും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടും യൂത്ത്കോൺഗ്രസ്സ് പ്രവർത്തർ നജ്‌മയെ മെഡിക്കൽ കോളേജ് കവടത്തിൽ വരവേറ്റു
![ജീവനക്കാരുടെ അനാസ്ഥ തുറന്ന് പറഞ്ഞ ഡോ.നജ്‌മ ഡ്യൂട്ടിയിൽ പ്രവേശിച്ചു dr. najma back to work ഡോ.നജ്‌മ ഡ്യൂട്ടിയിൽ പ്രവേശിച്ചു കളമശ്ശേരി മെഡിക്കൽ കോളേജ് എറണാകുളം യൂത്ത്കോൺഗ്രസ്സ് പ്രവർത്തർ നജ്‌മയെ മെഡിക്കൽ കോളേജ് കവടത്തിൽ വരവേറ്റു kalamassery medical college issue](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9275681-thumbnail-3x2-youth.jpg)
ഡോ.നജ്‌മ ഡ്യൂട്ടിയിൽ പ്രവേശിച്ചു
ഡോ.നജ്‌മ ഡ്യൂട്ടിയിൽ പ്രവേശിച്ചു
കൊവിഡ് രോഗി മരിച്ച സംഭവം ജീവനക്കാരുടെ അനാസ്ഥയാണെന്ന യാഥാർഥ്യം തുറന്നു പറഞ്ഞ ഡോ.നജ്‌മ സലീമിനെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും നജ്‌മയെ രാഷ്ട്രീയക്കാരിയാക്കാനുള്ള നീക്കത്തിൽ നിന്നു പിന്മാറണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ ഈ വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്നും എല്ലാവരും ഒറ്റക്കെട്ടായി നീതിക്ക് വേണ്ടി പൊരുതുകയാണ് ചെയ്യേണ്ടതെന്നും ഡോ.നജ്‌മ പറഞ്ഞു.