എറണാകുളം : മുന്‍ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു (73). കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. രണ്ടാഴ്ചയായി ചികിത്സയിൽ തുടരുകയായിരുന്നു. രാഷ്ട്രപതി പ്രതിഭ പാട്ടീലിന്‍റെ സെകട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അന്ന് രാഷ്ട്രപതിയെ പല തവണ കേരളത്തിലെത്തിച്ചത് ക്രിസ്റ്റി ഫെർണാണ്ടസ് ആയിരുന്നു.
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു - കെവി തോമസിനെതിരെ ക്രിസ്റ്റി ഫെര്‍ണാണ്ടസ്
2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിൽ കെ.വി.തോമസിനെതിരെ ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഇടത് സ്വതന്ത്രനായി മത്സരിച്ചിരുന്നു.
Published : Dec 4, 2023, 11:29 AM IST
കെഎസ്ഐഡിസി ചെയർമാനായും അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. പെട്രോളിയം മന്ത്രാലയത്തിൽ ജോയിന്‍റ് സെക്രട്ടറി പദവി ഉള്‍പ്പടെ സുപ്രധാന സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു. 1973 ഗുജറാത്ത് കേഡർ ഐ എ എസ് ഓഫീസറായ ക്രിസ്റ്റി ഗുജറാത്തിൽ സുപ്രധാന വകുപ്പുകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. നഗര വികസന വകുപ്പ്, ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പദവികളിലുണ്ടായിരുന്നു.
അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്കെതിരെ പിന്നീട് വിമർശനമുന്നയിച്ച് വാർത്തകളിലിടം നേടുകയും ചെയ്‌തു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കെ.വി.തോമസിനെതിരെ ഇടത് സ്വതന്ത്രനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. കൊല്ലം സ്വദേശിയായ ക്രിസ്റ്റി ഫെർണാണ്ടസ് വർഷങ്ങളായി കൊച്ചിയിലായിരുന്നു താമസം.