എറണാകുളം: എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിൽ വ്യാപക ഇരട്ട വോട്ടുകളുണ്ടെന്ന് ഹൈബി ഈഡൻ എം.പി. എറണാകുളത്ത് 2,238 ഇരട്ട വോട്ടുകളും തൃക്കാക്കരയിൽ 1,975 ഇരട്ട വോട്ടുകളുമാണ് ഉള്ളത്. കോൺഗ്രസ് ഇക്കാര്യം ഗൗരവമായാണ് കാണുന്നതെന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ഹൈബി ഈഡൻ പറഞ്ഞു. എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടി.ജെ വിനോദ് ഇതിനെതിരെ തെരെഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.
എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിൽ വ്യാപക ഇരട്ട വോട്ടെന്ന് ഹൈബി ഈഡൻ - തൃക്കാക്കരയിൽ ഇരട്ടവോട്ട്
എറണാകുളത്ത് 2,238 ഇരട്ട വോട്ടുകളും തൃക്കാക്കരയിൽ 1,975 ഇരട്ട വോട്ടുകളുമാണ് ഉള്ളതെന്ന് ഹൈബി ഈഡൻ
![എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിൽ വ്യാപക ഇരട്ട വോട്ടെന്ന് ഹൈബി ഈഡൻ Hibi Eden MP double votes in Ernakulam and Thrikkakara എറണാകുളത്ത് വ്യാപക ഇരട്ട വോട്ടുകൾ തൃക്കാക്കരയിൽ ഇരട്ടവോട്ട് ഹൈബി ഈഡൻ എംപി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11153588-thumbnail-3x2-sfd.jpg)
രാഷ്ട്രീയ സംഘടനകൾക്ക് വേരോട്ടമില്ലാത്ത പ്രദേശങ്ങളിലാണ് ഇത്തരത്തിൽ ഇരട്ട വോട്ടുകൾ ചേർത്തിരിക്കുന്നത്. മുഖ്യ തെരെഞ്ഞെടുപ്പ് ഓഫിസർ ഇരട്ട വോട്ട് തടയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത് പാലിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലും ക്രമക്കേട് നടത്തി കള്ള വോട്ട് നേടിയാണ് കൊച്ചി നഗരസഭയിൽ ഇടതുമുന്നണി വിജയിച്ചതെന്നും ഹൈബി ഈഡൻ ആരോപിച്ചു. കോർപ്പറേഷനിലെ പല ഡിവിഷനുകളിലും ജയപരാജയം നിർണയിച്ചത് കള്ള വോട്ടാണ്. ഇതിനെതിരായ അഞ്ചോളം പാരാതികൾ കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ടന്നും ഹൈബി ഈഡൻ അറിയിച്ചു.