കേരളം

kerala

ETV Bharat / state

Double Life Sentence For Rape Accused: പീഡനം, പിന്നാലെ കൊലപാതകം; വാല്‍പ്പാറ കൊലക്കേസ് പ്രതിയ്‌ക്ക് ഇരട്ട ജീവപര്യന്തവും പിഴയും - latest news in kerala

Rape And Murder Case In Kaloor: പ്ലസ്‌ ടു വിദ്യാര്‍ഥിയെ പീഡിപ്പിച്ചതിന് ശേഷം കുത്തിക്കൊലപ്പെടുത്തിയ പ്രതിയ്‌ക്ക് ഇരട്ട ജീവപര്യന്തം. ഒപ്പം രണ്ടര ലക്ഷം രൂപ പിഴയും. പീഡനത്തിന് ഇരയാക്കിയത് കാറില്‍ കയറ്റി കൊണ്ടുപോയതിന് ശേഷം.

Double Life Sentence For Accuse In Rape  Rape And Murder Case Kaloor  17കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം  പ്രതിയ്‌ക്ക് ഇരട്ട ജീവപര്യന്തവും  പ്ലസ്‌ ടു വിദ്യാര്‍ഥി  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala
Double Life Sentence For Accuse In Rape And Murder Case Kaloor

By ETV Bharat Kerala Team

Published : Oct 4, 2023, 7:55 PM IST

എറണാകുളം :കലൂരില്‍ നിന്നും 17 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്‌ക്ക് ഇരട്ട ജീവപര്യന്തം. മരട്‌ സ്വദേശിയായ സഫര്‍ ഷായ്‌ക്കാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷ വിധിച്ചത് (Double Life Sentence For Rape Accused). കൊലപാതകം, പോക്സോ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് ഇരട്ട ജീവപര്യന്തം. പെൺകുട്ടിയെ കൊലപ്പെടുത്താനായി തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് അഞ്ച് വർഷം വീതം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റ കൃത്യത്തിന് രണ്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു (POCSO Case In Kaloor).

2020 ജനുവരി 7നാണ് കേസിനാസ്‌പദമായ സംഭവം. കലൂരില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പ്ലസ്‌ടു വിദ്യാര്‍ഥിയുമായി പ്രണയത്തിലായിരുന്നു പ്രതി സഫര്‍. എന്നാല്‍ പെണ്‍കുട്ടി പ്രണയത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നാണ് കൊലപാതകം. വൈകുന്നേരം സ്‌കൂളില്‍ നിന്നും മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാമെന്നും ആതിരപ്പിള്ളി വരെ പോകാമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കാറില്‍ കയറ്റി കൊണ്ടുപോയി (Rape Case In Ernakulam).

കേരള, തമിഴ്‌നാട് അതിര്‍ത്തിയായ വാല്‍പ്പാറയില്‍ വച്ച് പെണ്‍കുട്ടിയെ കാറില്‍ ക്രൂര പീഡനത്തിന് ഇരയാക്കി. പീഡനത്തിന് പിന്നാലെ പ്രതി കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി മൃതദേഹം തേയില തോട്ടത്തില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ അതിര്‍ത്തിയില്‍ വച്ച് തമിഴ്‌നാട് പൊലീസ് പിടികൂടി. വാഹനത്തിൽ രക്ത കറ കണ്ടതോടെ സംശയം തോന്നിയാണ് പൊലിസ് ഇയാളെ പിടികൂടിയത് (Rape And Murder Case In Kaloor).

സഫര്‍ ഷാ ജോലി ചെയ്‌തിരുന്ന സ്ഥാപനത്തിലെ കാറിലാണ് പെണ്‍കുട്ടിയെ കയറ്റിക്കൊണ്ടു പോയത്. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് എറണാകുളം സെൻട്രൽ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പെൺകുട്ടിയുടെ മോർഫ് ചെയ്‌ത ചിത്രങ്ങളും ദൃശ്യങ്ങളും കാണിച്ച് പ്രതി ഭീഷണി പെടുത്തിയിരുന്നതായും പിതാവ് മൊഴി നൽകിയിരുന്നു. പെണ്‍കുട്ടിയുമായുള്ള ബന്ധത്തില്‍ നിന്നും ഇയാള്‍ പിന്മാറാമെന്ന് പിതാവിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഏതെങ്കിലും തരത്തിൽ ശല്യം ചെയ്യുമോ എന്ന സംശയത്തിൽ പിതാവ് തന്നെയാണ് ദിവസവും കുട്ടിയെ സ്‌കൂളില്‍ എത്തിച്ചിരുന്നത്.

പിതാവ് കൂടെയില്ലാത്ത ദിവസമാണ് പ്രതി കുട്ടിയെ കടത്തി കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ വയറ്റിലും നെഞ്ചിലും കുത്തേറ്റിരുന്നു. ഇതാണ് മരണകാരണമെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ABOUT THE AUTHOR

...view details