എറണാകുളം: ഇന്ധനവില വര്‍ധനവിന് പിന്നാലെ ഇരട്ടപ്രഹരമായി പാചകവാതക വിലയും കൂട്ടി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ അഞ്ച് മാസമായി കൊച്ചിയില്‍ 906 രൂപ 50 പൈസയായിരുന്നു വില. വര്‍ധവോടെ പുതിയ വില സിലിണ്ടറിന് 956 രൂപയായി. അഞ്ച് കിലോ സിലിണ്ടറിന് 13 രൂപ വര്‍ധിച്ച് 352 രൂപയായി.
അതേസമയം വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്‍റെ വില 8 രൂപ കുറച്ച്, 2000.50 പൈസയായി. സാധരണയായി എല്ലാ മാസവും ആദ്യ ദിനമാണ് എണ്ണ വിതരണ കമ്പനികൾ പാചക വാതക വില പുതുക്കി നിശ്ചയിക്കുന്നത്. മാര്‍ച്ച് ഏഴിന് രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാചക വാതക വിലയില്‍ മാറ്റമുണ്ടാവുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
ALSO READ:രാജ്യത്ത് ഇന്ധനവില കൂട്ടി; വർധനവ് നാല് മാസങ്ങൾക്ക് ശേഷം