കേരളം

kerala

ETV Bharat / state

ഡോളർ കടത്ത്; ഈജിപ്ഷ്യൻ പൗരനെ പ്രതിയാക്കുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങളെന്ന് കോടതി

കോൺസുലേറ്റ് ജീവനക്കാരനായ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ലന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കസ്‌റ്റംസിന് കോടതി നിർദേശം നൽകി.

dollar smuggling case  ഡോളർ കടത്ത്  ഈജിപ്ഷ്യൻ പൗരൻ  എറണാകുളം  എ.സി.ജെ.എം. കോടതി  കസ്‌റ്റംസ്
ഡോളർ കടത്ത്; ഈജിപ്ഷ്യൻ പൗരനെ പ്രതി ചേർക്കുന്നതിൽ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് കോടതി

By

Published : Nov 5, 2020, 3:32 PM IST

എറണാകുളം: ഡോളർ കടത്ത് കേസിൽ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനെ പ്രതി ചേർക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടികാണിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കൊച്ചിയിലെ എ.സി.ജെ.എം. കോടതി.

കോൺസുലേറ്റ് ജീവനക്കാരനായ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ലന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കസ്‌റ്റംസിന് കോടതി നിർദേശം നൽകി. ഖാലിദിനെ പ്രതി ചേർക്കണമെന്ന കസ്‌റ്റംസിന്‍റെ അപേക്ഷ പരിഗണിക്കുന്നത് ഒമ്പതാം തീയ്യതിയിലേക്ക് മാറ്റി. ഖാലിദിനെ പ്രതി ചേർക്കാനും, ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനുമാണ് കസ്‌റ്റംസ് കോടതിയുടെ അനുമതി തേടിയത്. സ്വപ്ന, സരിത്ത് എന്നിവരുടെ സഹായത്തോടെ ഈജിപ്ഷ്യൻ പൗരനായ ഖാലിദ് ഒമാൻ വഴി കെയ്റോയിലേയ്ക്ക് ഡോളർ കടത്തിയെന്നാണ് കസ്‌റ്റംസ് കേസ്.

2019 ഓഗസ്റ്റ് 7ന് ഖാലിദ് 1.90 ലക്ഷം യുഎസ് ഡോളർ ഹാൻഡ് ബാഗിലൊളിപ്പിച്ച് കെയ്റോയിലേയ്ക്ക് കടത്തിയെന്ന് സ്വപ്നയും സരിത്തും മൊഴി നൽകിയിരുന്നു. ഒമാൻ വരെ തങ്ങളും ഖാലിദിനൊപ്പമുണ്ടായിരുന്നു.

യുഎ ഇ കോൺസുലേറ്റിലെ എക്സ്റേ യന്ത്രത്തിൽ സരിത്തിന്‍റെ സാന്നിധ്യത്തിൽ ഹാൻഡ് ബാഗേജുകൾ ഖാലിദ് പരിശോധിക്കുന്നത് പല തവണ കണ്ടിട്ടുണ്ട്. വിമാനത്താവളത്തിലെ പരിശോധനക്കിടെ ബാഗിലെ കറൻസി കണ്ടെത്തില്ലെന്ന് ഉറപ്പാക്കാനായിരുന്നു ഈ പരിശോധന. ഖാലിദിനെക്കൂടാതെ കോൺസുൽ ജനറലും, അഡ്‌മിൻ അറ്റാ ഷെയും ഇത്തരത്തിൽ ഇന്ത്യൻ രൂപ വിദേശ കറൻസിയാക്കി ഒളിപ്പിച്ചു കടത്തിയിട്ടുണ്ടെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. സ്വപ്നസുരേഷ്, സരിത്ത് എന്നിവരാണ് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലെ മറ്റു പ്രതികൾ.

ABOUT THE AUTHOR

...view details