എറണാകുളം:ഡോളർ കടത്ത് കേസിൽ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്നും കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. ആരോഗ്യകരമായ കാരണങ്ങളാൽ ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചു. പനിയെ തുടർന്ന് വിശ്രമത്തിലാണെന്നാണ് വിശദീകരണം. ഏപ്രിൽ എട്ടിന് ഹാജരാകാൻ സ്‌പീക്കർക്ക് കസ്റ്റംസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയിലെ വിശദാംശങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ചതിനെ തുടർന്നായിരുന്നു രണ്ടാം തവണ നോട്ടീസ് നല്‍കിയത്.
സ്പീക്കര്‍ ഇന്നും കസ്റ്റംസിന് മുന്നില്‍ ഹാജരാവില്ല - കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല
പനിയെ തുടർന്ന് വിശ്രമത്തിലാണെന്നാണ് വിശദീകരണം
ഡോളർ കടത്ത് കേസ്; പി. ശ്രീരാമകൃഷ്ണൻ ഇന്നും കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല
ആദ്യ നോട്ടീസില്‍ ശ്രീരാമകൃഷ്ണന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. തെരഞ്ഞെടുപ്പിന്‍റെ തിരക്കുകൾ ചൂണ്ടികാണിച്ചായിരുന്നു അന്ന് ഹാജരാകാതിരുന്നത്. ചോദ്യം ചെയ്യലിൽ നിന്നും സ്പീക്കർ ഒഴിഞ്ഞുമാറുകയാണെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തൽ. മൊഴി നൽകാൻ ആവശ്യപ്പെട്ട് സ്പീക്കർക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ് നൽകാനാണ് സാധ്യത.